പരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരോഗമിക്കവെ ടൂര്‍ണമെന്റിലെ നാലാം സീഡ് വനിതാ താരം എലേന റൈബാക്കിന പിന്മാറി. പകര്‍ച്ച വ്യാധികാരണമാണ് താന്‍ പിന്മാറുന്നതെന്ന് താരം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ ടൂര്‍ണമെന്റിലെ താരത്തിന്റെ മൂന്നാം റൗണ്ട് മത്സരം നടക്കുന്നതിന് തൊട്ടുമുമ്പാണ് പിന്മാറുന്നതായി അറിയിച്ചത്.
കഴിഞ്ഞ ദിവസം തനിക്ക് നന്നേ സുഖമല്ലായിരുന്നു. രണ്ട് രാത്രികളില്‍ ഉറങ്ങാന്‍ പോലും സാധിച്ചിട്ടില്ല, ഈ സാഹചര്യത്തില്‍ കളിക്കാനിറങ്ങുന്ന ഏറെ ദുഷ്കരമാണ്, അതിനാല്‍ പിന്മാറുന്നതാവും ഉചിതമായ തീരുമാനമെന്ന് റൈബാക്കിന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കളിമണ്‍ കോര്‍ട്ടില്‍ ഇറ്റാലിയന്‍ ഓപ്പന്‍ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് താരം പാരിസിലെത്തിയത്. വനിതാ സിംഗിള്‍സില്‍ ഇഗ ഷ്യാങ്ടെക്കിനും ഇത്തവണത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേത്രി അരൈന സബലെങ്കയ്ക്കുമൊപ്പം ടൂര്‍ണമെന്റ് ഫേവറിറ്റുകളില്‍ ഒരാളാണ് റൈബാക്കിന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: