Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാലിന്യമുക്ത നവകേരളം; ജൂണ്‍ അഞ്ചിന് സംസ്ഥാനവ്യാപകമായി ഹരിതസഭകള്‍

2024 ല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂര്‍ണ്ണ ശുചിത്വ പദവിയില്‍ എത്തിക്കുന്നതിനാണ് മൂന്ന് ഘട്ടങ്ങളായുള്ള ക്യാമ്പയിന്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2023, 05:52 pm IST
in Kerala

 

തിരുവനന്തപുരം:മാലിന്യമുക്ത നവകേരളം പ്രചാരണത്തിന്റെ ഭാഗമായുള്ള മൂന്ന് ഘട്ട പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം വിജയകരമായി കൈവരിച്ചതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ജൂണ്‍ അഞ്ചിന് ഹരിതസഭകള്‍ നടക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമായി രണ്ട് ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന ഹരിതസഭ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ജനകീയ അവലോകനം നടത്തുന്നതിനുള്ള വേദിയാകും. ഇത് മാലിന്യ സംസ്കരണ രംഗത്ത് പൗര വിദ്യാഭാസത്തിന്റെ വേദി കൂടിയായി മാറും.

2024 ല്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂര്‍ണ്ണ ശുചിത്വ പദവിയില്‍ എത്തിക്കുന്നതിനാണ് മൂന്ന് ഘട്ടങ്ങളായുള്ള ക്യാമ്പയിന്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയത്. ഇതില്‍ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഹരിത കര്‍മ്മസേന മുഖേനയുള്ള വാതില്‍പ്പടി പാഴ്വസ്തു ശേഖരണത്തില്‍ ഉണ്ടായ പുരോഗതി ആണ് ഏറ്റവും പ്രധാനമായത്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിനും വാതില്‍പ്പടി ശേഖരണ സേവനം 50 ശതമാനത്തിന് മുകളില്‍ വീടുകളിലേക്ക് എത്തിക്കുന്നതിനും ക്യാമ്പയിന്റെ ആദ്യ ഘട്ടത്തില്‍ സാധിച്ചു. രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇത് പടിപടിയായി ഉയര്‍ത്തി 100 ശതമാനത്തില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ആദ്യഘട്ടം ജൂണ്‍ ഒന്നിന് പൂര്‍ത്തിയായി. ഇതിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കമെന്ന നിലയിലും ആദ്യഘട്ടത്തിന്റെ വിശകലനവും വിലയിരുത്തലും എന്ന രീതിയിലുമാണ് ഹരിതസഭ പ്രചാരണ പരിപാടികള്‍ നടത്തുന്നത്. ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹരിതസഭകളുടെ നിരീക്ഷണത്തിനായി രണ്ട് പേരെ വീതം സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരടക്കം 14 പേരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

ഒന്നാം ഘട്ടത്തിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനു വേണ്ടിയുള്ള വിശദമായ പദ്ധതി രേഖയും ഹരിതസഭയില്‍ അവതരിപ്പിക്കും. ജൂണ്‍ പന്ത്രണ്ട് മുതല്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങളിലെ ജനകീയ ഓഡിറ്റ് നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. വ്യാപാരി വ്യവസായി സംഘടനകള്‍, ആരോഗ്യ-ശുചിത്വ മേഖല, റെസിഡന്‍സ് അസോസിയേഷന്‍, ആശ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, പെന്‍ഷന്‍ സംഘടനകള്‍, എന്‍എസ്എസ്-എന്‍സിസി അംഗങ്ങള്‍, യുവജനപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതാകും ഓഡിറ്റ് സമിതി. നിര്‍ദ്ദേശിത അംഗങ്ങളെ കൂടാതെ സ്വയം അംഗങ്ങളാകാന്‍ അപേക്ഷിക്കുന്നവരില്‍ നിന്ന് നാല് പേരെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തുന്നതിനായി അതത് നിയോജകമണ്ഡലങ്ങളിലെ എംഎല്‍എ അധ്യക്ഷനായ നിരീക്ഷണ സമിതിയും ഉണ്ടാകും. നിശ്ചിത ഇടവേളകളില്‍ സമിതി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണം.

അടിയന്തര മാലിന്യനിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 23 കര്‍മ്മ സംഘത്തെയാണ് റെയിഡുകള്‍ നടത്താനായി നിയോഗിച്ചിരുന്നത്. ഇവര്‍ 8981 റെയിഡുകള്‍ നടത്തി. അതില്‍ കണ്ടെത്തിയ 3270 നിയമലംഘനങ്ങളില്‍ 2727 എണ്ണത്തില്‍ കേസെടുത്തിരിക്കുകയാണ്. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് കഴിഞ്ഞ മാസം വരെ 1,02,44,650 രൂപയാണ് പിഴയിട്ടത്. ഇതില്‍ ഏതാണ്ട് 14.25 ലക്ഷം രൂപ ഈടാക്കി കഴിഞ്ഞു. 105 ടണ്ണോളം നിരോധിത ഡിസ്പോസബിള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു

കുടുംബശ്രീ, അയല്‍ക്കൂട്ടം എന്നിവയുടെ സജീവമായ പങ്കാളിത്തം മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലുണ്ടായി. രണ്ട് ലക്ഷത്തില്‍പരം അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് സംസ്ഥാനത്തുള്ള 44,415 ജലസ്രോതസ്സുകളാണ് വൃത്തിയാക്കിയത്. 17 ലക്ഷത്തോളം വീടുകളില്‍ ബോധവത്കരണ സന്ദര്‍ശനം നടത്തുകയും പതിനായിരത്തിലേറെ പൊതുസ്ഥലങ്ങള്‍ ഇവര്‍ വൃത്തിയാക്കുകയും ചെയ്തു.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമെന്ന പ്രതിജ്ഞ, ഏപ്രില്‍ 30 ന് മാലിന്യവിമുക്ത ദിനം ആചരിക്കല്‍ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ പാഠങ്ങള്‍ കുട്ടികളില്‍ നിന്ന് തുടങ്ങുന്നതിന്റെ ഭാഗമായി കുടുംബശ്രീയോടൊപ്പമുള്ള ബാലസഭകളിലെ കുട്ടികളില്‍ ബോധവത്കരണം നടത്തുകയും രണ്ടായിരത്തിലേറെ ശുചിത്വ പാര്‍ലമെന്‍റ് നടത്തുകയും ചെയ്തു. മാലിന്യവിമുക്ത സന്ദേശവുമായി 1.7 ലക്ഷം വീടുകളാണ് ബാലസഭകളിലെ കുട്ടികള്‍ സന്ദര്‍ശിച്ചത്. ജില്ലാ-സംസ്ഥാന തലങ്ങളില്‍ കുടുംബശ്രീ 8000-ത്തോളം ഓഫീസുകളാണ് വൃത്തിയാക്കിയത്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, ജലാശയങ്ങള്‍ മലിനമാക്കുന്നത്, മാലിന്യം വലിച്ചെറിയുന്നത് തുടങ്ങിയവ തടയുന്നതിന് പ്രത്യേക സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തോറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ അതത് സ്ഥലങ്ങളില്‍ പരിശോധന നടത്തുകയും മേല്‍നടപടികള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്യും. മാലിന്യക്കൂമ്പാരത്തിന്റെ ചിത്രം പങ്ക് വച്ചാല്‍ ഉടനടി അവിടം വൃത്തിയാക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags: Haritha kerala mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലസംരക്ഷണം മുന്‍നിര്‍ത്തി വരള്‍ച്ചയെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി ഹരിതകേരളം മിഷനും എംഎന്‍ആര്‍ഇജിഎസും; സാങ്കേതിക ശില്‍പ്പശാലക്ക് സമാപനം

Palakkad

മാലിന്യമുക്തം നവകേരളം; രണ്ടാംഘട്ടത്തില്‍ മാലിന്യം തരംതിരിക്കലിന് പ്രാധാന്യം

Kerala

1000 പച്ചതുരുത്തുകള്‍ക്ക് കൂടി തുടക്കം കുറിച്ച് ഹരിതകേരളം മിഷന്‍; സംസ്ഥാനത്ത് ഇതുവരെ വച്ചുപിടിപ്പിച്ചത് 779 ഏക്കറുകളിലായി 2526 പച്ചത്തുരുത്തുകള്‍

Kerala

അനധികൃതമായി സ്വകാര്യ ഏജന്‍സികള്‍ മാലിന്യം ശേഖരിക്കുന്നത് സര്‍ക്കാര്‍ അനുവദിക്കില്ല; കേരളത്തിന്റെ ശുചീകരണ സൈന്യമാണ് ഹരിതകര്‍മസേന: മന്ത്രി എം.ബി. രാജേഷ്

ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ റസിഡന്റ് കോര്‍ഡിനേറ്റര്‍ ഷോംബി ഷാര്‍പ്പും സംഘവും പോത്തൻകോട് പഞ്ചായത്തിലെ മണലകം വാർഡിലെ പച്ചത്തുരുത്ത് സന്ദര്‍ശിക്കുന്നു
Thiruvananthapuram

ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് സന്ദര്‍ശിച്ച് യു.എന്‍. റസിഡന്റ് കോര്‍ഡിനേറ്റര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.