ന്യൂദല്‍ഹി:സുരക്ഷാ സേനയുടെ ആയുധങ്ങള്‍ മോഷ്ടിച്ചവര്‍ ഉടന്‍ തന്നെ അവ അധികൃതരെ തിരിച്ചേല്‍പ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അന്ത്യശാസനത്തെത്തുടര്‍ന്ന് കലാപകാരികള്‍ 140ഓളം ആയുധങ്ങള്‍ തിരിച്ചേല്പിച്ചു. എല്ലാവരും ആയുധങ്ങൾ പോലീസിന് കൈമാറുകയായിരുന്നു.
പോലീസിന് കൈമാറിയ ആയുധങ്ങളിൽ എസ്എവ്ഡ ആർ 29, കാർബൈൻ (Carbine), എകെ, ഇൻസാസ് റൈഫിൾ, ഇൻസാസ് എൽഎംജി , 03 റൈഫിൾ, 9 എംഎം പിസ്റ്റൾ, 32 പിസ്റ്റൾ, എം 16 റൈഫിൾ, സ്മോക്ക് ഗൺ, കണ്ണീർ വാതകം, തദ്ദേശീയമായി നിർമ്മിച്ച പിസ്റ്റൾ, സ്റ്റാൻ ഗൺ എന്നിവയെല്ലാം ഉണ്ടെന്ന് മണിപ്പൂർ പോലീസ് പറഞ്ഞു.
വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അമിത് ഷാ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആറ് അക്രമ സംഭവങ്ങളിൽ സിബിഐയുടെ ഉന്നതതല അന്വേഷണം വിരൽചൂണ്ടുന്നത് ഗൂഢാലോചനയിലേക്കാണ്. അന്വേഷണം നീതിയുക്തമാണെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച കേന്ദ്രമന്ത്രി മ്യാൻമർ അതിർത്തിയുടെ 10 കിലോമീറ്റJറോളം വേലി കെട്ടിയിട്ടുണ്ടെന്നും ബാക്കിയുള്ള പ്രദേശം ഉടൻ സുരക്ഷിതമാക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: