ലണ്ടന്‍: ലണ്ടനില്‍ നടക്കുന്ന എഫ്ഐഎച്ച് പ്രോ ലീഗില്‍ ഇന്ത്യയുടെ പുരുഷ ടീം ബ്രിട്ടനെ നേരിടും.ലണ്ടനിലെ ലീ വാലി ഹോക്കി ആന്‍ഡ് ടെന്നീസ് സെന്ററിലാണ് മത്സരം.
ഒളിമ്പിക്സ് ചാമ്പ്യന്മാരായ ബെല്‍ജിയത്തെ 5-1ന് തകര്‍ത്താണ് ഇന്ത്യന്‍ ടീം ഇന്നലെ വിജയം നേടിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. താരം ഇരട്ട ഗോളുകള്‍ നേടി .
മധ്യനിര താരം വിവേക് സാഗര്‍ പ്രസാദ് കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യക്കായി ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്നാണ് ഹര്‍മന്‍പ്രീത് ഇരട്ട ഗോളുകള്‍ നേടിയത്. അമിത് രോഹിദാസ്, ദില്‍പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യയുടെ മറ്റ് ഗോള്‍ സ്കോറര്‍മാര്‍. നാലാം പാദത്തിന്റെ ആദ്യ മിനിറ്റില്‍ വില്യം ഗിസ്ലെയ്നാണ് ബെല്‍ജിയത്തിന്റെ ഏക ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: