ന്യൂദല്‍ഹി : ഒഡീഷയിലെ ട്രെയിന്‍ അപകടം നടന്ന ബാലസോറില്‍ പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശന നടത്തും. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ആവശ്യമെങ്കില്‍ ദുരന്ത നിവരാണ സേനയെ ഇനിയും അയയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
അപകട വിവരം പുറത്തുവന്നയുന് പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവമായി സംസാരിച്ചിരുന്നു. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ദുഃഖം രേഖപ്പെടുത്തി.
കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ധര്‍മ്മേന്ദ്ര പ്രധാന് എന്നിവര്‍ അപകട സ്ഥലത്ത് എത്തിച്ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പരിക്കേറ്റവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും രക്ഷാ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അഭിനന്ദിക്കുകയും ചെയ്തു. അപകടത്തില്‍ കുടുങ്ങിയവരുടെ ജീവന് രക്ഷപ്പെടുത്തുന്നതിനാണ് പ്രാഥമിക പരിഗണന നല്‍കുന്നതെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും പ്രതികരിച്ചു. നിരവധി പേര് ഇപ്പോഴും കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടന്നു വരികയാണ്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും അപകടസ്ഥലം സന്ദര്‍ശിച്ചു.
വെള്ളിയാഴ്ച രാത്രി 7.20ഓടെയാണ് അപകടം സംഭവിക്കുന്നത്. തുടര്‍ന്ന് വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയില്‍വേ സുരക്ഷാ സേന, ഒഡീഷ ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നു വരുന്നത്. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: