കളമശേരി: ബിഗ് ബോസ് താരത്തിനെതിരേ അശ്ലീല ചേഷ്ട കാണിച്ച യുവാവ് പിടിയില്‍. കോതമംഗലം സ്വദേശി ഷഫീക്ക് (32) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 7 മണിയോടെ ലുലു മാളില്‍ എത്തിയ താരത്തോട് പ്രതി അശ്ലീല ചേഷ്ട കാണിക്കുകയും ലൈംഗിക ആവശ്യങ്ങള്‍ക്കായി ക്ഷണിക്കുകയും ചെയ്തുവെന്നുമാണ് പരാതി.
താരം പ്രതികരിച്ചതോടെ പ്രതി മാളില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിച്ചു. എന്നാല്‍ മാളിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. പിന്നീട് ബിഗ്ബോസ് താരം പോലീസ് സ്റ്റേഷനില്‍ എത്തി നേരിട്ട് പരാതി നല്കി പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: