കര്‍ബി ആംഗ്ലോംഗ് (അസാം): ആദിവാസി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (എപിഎല്‍എ) 39 പ്രവര്‍ത്തകര്‍ അസമിലെ അസം റൈഫിള്‍സിനും ബൊക്കാജന്‍ പോലീസ് സ്‌റ്റേഷനും മുന്നില്‍ ആയുധം വച്ച് കീഴടങ്ങി.
‘ഓപ്പറേഷന്‍ സമര്‍പന്‍’ എന്ന പേരില്‍ മൂന്ന് എകെ സീരീസ് റൈഫിളുകള്‍, 19 പിസ്റ്റളുകള്‍, മറ്റ് അഞ്ച് റൈഫിളുകള്‍, രണ്ട് ഗ്രനേഡുകള്‍, തത്സമയ വെടിക്കോപ്പുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 31 ആയുധങ്ങളാണ് എപിഎല്‍എ തീവ്രവാദികള്‍ കൈമാറിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്‍സ്‌പെക്ടര്‍ ജനറല്‍ അസം റൈഫിള്‍സ് (നോര്‍ത്ത്), സ്പിയര്‍ കോര്‍പ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ അസം പോലീസുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് 3 എകെ സീരീസ് ഉള്‍പ്പെടെ ആയുധങ്ങള്‍ ഉപേഷിച്ച് എപിഎല്‍എ പ്രവര്‍ത്തകര്‍ നാട്ടിലേക്ക് മടങ്ങി. റൈഫിളുകള്‍, 19 പിസ്റ്റളുകള്‍, മറ്റ് 5 റൈഫിളുകള്‍, 2 ഗ്രനേഡുകള്‍, വിവിധതരം വെടിമരുന്ന് എന്നിവ ഇന്ന് സമര്‍പ്പണ്‍ ഓപ്പറേഷനില്‍ കൈമാറി.
നേരത്തെ മെയ് 26ന് മണിപ്പൂരിലെ സോംസായിയിലെ സോംസായ് എന്ന സ്ഥലത്ത് പോലീസിന്റെ സാന്നിധ്യത്തില്‍ കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (കെസിപി) പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ അഞ്ച് തീവ്രവാദികള്‍ കീഴടങ്ങിയിരുന്നു. അസം റൈഫിള്‍സ് ഇവരുമായി ദീര്‍ഘകാലമായി ചര്‍ച്ചകളില്‍ ഏര്‍പെടുത്തുകയും കീഴടങ്ങാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: