ചെന്നൈ: രാഹുല്‍ ഗാന്ധിയ്ക്ക് തൊഴിലില്ല എന്ന് കരുതി ഇന്ത്യയിലെ യുവാക്കള്‍ക്ക് ആര്‍ക്കും തൊഴിലില്ല എന്ന് ധരിയ്ക്കരുത്: പരിഹാസവുമായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. 2024ലെ തെരഞ്ഞെടുപ്പില്‍ മോദി ഫാക്ടര്‍ തമിഴ്നാട്ടില്‍ നിര്‍ണ്ണായക ഘടകമായിരിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
അതുപോലെ മോദി നടത്തിയ വികസനപ്രവര്‍ത്തനങ്ങളും തമിഴ്നാട്ടില്‍ വോട്ടായി മാറും. തമിഴ്നാട്ടിലും തെലുങ്കാനയിലും 2024 എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ മാറ്റത്തിന്റെ തുടക്കമായിരിക്കും. – അണ്ണാമലൈ അഭിപ്രായപ്പെട്ടു.
തമിഴ്നാട്ടില്‍ ഇന്ത്യാടുഡേ സംഘടിപ്പിച്ച സൗത്ത് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അണ്ണാമലൈ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: