Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്രപതി ശിവാജി മഹാരാജിന്റെ ധീരതയും പ്രത്യയശാസ്ത്രവും നീതിബോധവും നിരവധി തലമുറകളെ പ്രചോദിപ്പിച്ചു: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണം 350 വര്‍ഷം മുമ്പുള്ള ചരിത്ര കാലഘട്ടത്തിലെ പ്രത്യേക അധ്യായമാണ്. സ്വയംഭരണത്തിന്റെയും സദ്ഭരണത്തിന്റെയും സമൃദ്ധിയുടെയും മഹത്തായ കഥകള്‍ ഇന്നും ഏവരെയും പ്രചോദിപ്പിക്കുന്നു. 'ദേശീയ ക്ഷേമവും പൊതുജനക്ഷേമവുമാണ് ശിവാജി മഹാരാജിന്റെ ഭരണത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2023, 03:35 pm IST
in India

ന്യൂദല്‍ഹി: ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണ ദിനത്തിന്റെ 350ാം വാര്‍ഷികത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധനചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവി’ല്‍ ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണദിനം ഏവര്‍ക്കും പുതുബോധവും പുതിയ ഊര്‍ജവും കൊണ്ടുവന്നതായി അദേഹം പറഞ്ഞു.

ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണം 350 വര്‍ഷം മുമ്പുള്ള ചരിത്ര കാലഘട്ടത്തിലെ പ്രത്യേക അധ്യായമാണ്. സ്വയംഭരണത്തിന്റെയും സദ്ഭരണത്തിന്റെയും സമൃദ്ധിയുടെയും മഹത്തായ കഥകള്‍ ഇന്നും ഏവരെയും പ്രചോദിപ്പിക്കുന്നു. ‘ദേശീയ ക്ഷേമവും പൊതുജനക്ഷേമവുമാണ് ശിവാജി മഹാരാജിന്റെ ഭരണത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വരാജ്യത്തിന്റെ ആദ്യ തലസ്ഥാനമായ റായ്ഗഢ് കോട്ടമുറ്റത്തു ഗംഭീരപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ ദിവസം മഹാരാഷ്‌ട്രയിലുടനീളം ഉത്സവമായി ആഘോഷിക്കുന്നു. മഹാരാഷ്‌ട്രയില്‍ വര്‍ഷം മുഴുവന്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടികളുടെ ആസൂത്രണത്തിനും നിര്‍വഹണത്തിനും മഹാരാഷ്‌ട്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നു പ്രധാനമന്ത്രി പറഞ്ഞു.

ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണം 350 വര്‍ഷം മുമ്പു നടന്നപ്പോള്‍ അതില്‍ സ്വരാജ്യത്തിന്റെയും ദേശീയതയുടെയും ചൈതന്യം ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുന്നതിനു ശിവാജി മഹാരാജ് എല്ലായ്‌പ്പോഴും പരമപ്രാധാന്യം നല്‍കിയിരുന്നു.

ഇന്ന്, ഛത്രപതി ശിവാജി മഹാരാജിന്റെ ചിന്തകളുടെ പ്രതിഫലനം ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന ദര്‍ശനത്തില്‍ കാണാന്‍ കഴിയും. പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനും ആത്മവിശ്വാസത്തോടെ നിലനിര്‍ത്തുന്നതിനുമുള്ള നേതാക്കളുടെ ഉത്തരവാദിത്വത്തിലേക്കു വിരല്‍ചൂണ്ടിയ പ്രധാനമന്ത്രി, ഛത്രപതി ശിവാജി മഹാരാജിന്റെ കാലത്തു രാജ്യത്തിന്റെ ആത്മവിശ്വാസ നിലവാരം ഊഹിക്കാവുന്നതേയുള്ളൂവെന്നും അദേഹം പറഞ്ഞു.

നൂറുകണക്കിനു വര്‍ഷത്തെ അടിമത്തം കാരണം പൗരന്മാരുടെ ആത്മവിശ്വാസം ഏറ്റവും താഴ്ന്ന നിലയിലായിരുന്നെന്നും അധിനിവേശവും ചൂഷണവും ദാരിദ്ര്യവും സമൂഹത്തെ ദുര്‍ബലമാക്കി. നമ്മുടെ സാംസ്‌കാരികകേന്ദ്രങ്ങള്‍ ആക്രമിച്ചു ജനങ്ങളുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണു നടന്നത്. ഛത്രപതി ശിവാജി മഹാരാജ് അധിനിവേശക്കാരോടു പോരാടുക മാത്രമല്ല, സ്വയംഭരണം സാധ്യമാണെന്ന വിശ്വാസം ജനങ്ങളില്‍ വളര്‍ത്തുകയും ചെയ്തു. അടിമത്ത മനോഭാവം അവസാനിപ്പിച്ചു രാഷ്‌ട്രനിര്‍മാണത്തിനായി ശിവാജി മഹാരാജ് ജനങ്ങളെ പ്രചോദിപ്പിച്ചു.

സൈന്യത്തിലെ ആധിപത്യത്തിനു പേരുകേട്ട നിരവധി ഭരണാധികാരികള്‍ ചരിത്രത്തിലുണ്ടായിരുന്നുവെന്നും എന്നാല്‍ അവരുടെ ഭരണപരമായ കഴിവു ദുര്‍ബലമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ മികച്ച ഭരണത്തിനു പേരുകേട്ട നിരവധി ഭരണാധികാരികളുണ്ടായിരുന്നു. എന്നാല്‍, അവരുടെ സൈനിക നേതൃത്വം ദുര്‍ബലമായിരുന്നു.

എന്നിരുന്നാലും, ‘സ്വരാജും’ ‘സുരാജും’ സ്ഥാപിച്ച ഛത്രപതി ശിവാജി മഹാരാജിന്റെ വ്യക്തിത്വം മഹത്തരമായിരുന്നു  പ്രധാനമന്ത്രി പറഞ്ഞു. ചെറുപ്പത്തില്‍ത്തന്നെ കോട്ടകള്‍ കീഴടക്കി ശത്രുക്കളെ തോല്‍പ്പിച്ച്, ശിവാജി മഹാരാജ് സൈനികനേതൃത്വത്തിന്റെ മാതൃക കാട്ടി. മറുവശത്ത്, രാജാവെന്ന നിലയില്‍ പൊതുഭരണരംഗത്തു പരിഷ്‌കാരങ്ങള്‍ നടപ്പാക്കി സദ്ഭരണത്തിന്റെ വഴി കാട്ടുകയും ചെയ്തു. ഒരുവശത്ത്, അധിനിവേശക്കാരില്‍നിന്നു തന്റെ രാജ്യത്തെയും സംസ്‌കാരത്തെയും സംരക്ഷിച്ചു. മറുവശത്ത്, രാഷ്‌ട്രനിര്‍മാണത്തിന്റെ സമഗ്രമായ കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ടുവച്ചു പ്രധാനമന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലൂടെ ഛത്രപതി ശിവാജി മഹാരാജ് ചരിത്രത്തിലെ മറ്റു നായകരില്‍നിന്നു തികച്ചും വ്യത്യസ്തനാണ്’  ജനങ്ങള്‍ ആത്മാഭിമാനത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പുനല്‍കുന്ന ഭരണത്തിന്റെ പൊതുജനക്ഷേമ സ്വഭാവം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഇതോടൊപ്പം, സ്വരാജ്, മതം, സംസ്‌കാരം, പൈതൃകം എന്നിവയെ വ്രണപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കു ശക്തമായ സന്ദേശവും ഛത്രപതി ശിവാജി മഹാരാജ് നല്‍കി.

അത് ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും സ്വയംപര്യാപ്ത മനോഭാവം പ്രചരിപ്പിക്കുകയും ചെയ്തു. അതു രാജ്യത്തോടുള്ള ആദരം വര്‍ധിപ്പിക്കാന്‍ കാരണമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ഷകക്ഷേമമോ, സ്ത്രീശാക്തീകരണമോ, സാധാരണക്കാര്‍ക്കു ഭരണം പ്രാപ്യമാക്കുന്നതോ എന്തുമാകട്ടെ, അദ്ദേഹത്തിന്റെ ഭരണസംവിധാനവും നയങ്ങളും ഇന്നും ഒരുപോലെ പ്രസക്തമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഛത്രപതി ശിവാജി മഹാരാജിന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങള്‍ ഇന്ന് ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയുടെ സമുദ്രസാധ്യതകള്‍ തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ നിര്‍വഹണ വൈദഗ്ധ്യവും നാവികസേനയുടെ വിപുലീകരണവും ഇന്നും ഏവര്‍ക്കും പ്രചോദനമാണ്.

ശക്തമായ തിരമാലകളുടേയും വേലിയേറ്റങ്ങളുടേയും ആഘാതം സഹിച്ചും സമുദ്രമധ്യത്തില്‍ അദ്ദേഹം നിര്‍മിച്ച കോട്ടകള്‍  പ്രൗഢിയോടെ നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം രാജ്യം വിപുലപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും  കടല്‍ത്തീരങ്ങള്‍ മുതല്‍ പര്‍വതങ്ങള്‍ വരെ അദ്ദേഹം കോട്ടകള്‍ നിര്‍മിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ആ കാലയളവില്‍, ജലപരിപാലനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ക്രമീകരണങ്ങള്‍ വിദഗ്ധരെ വിസ്മയിപ്പിച്ചു. ശിവാജി മഹാരാജില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്,  ബ്രിട്ടീഷ് ഭരണത്തിന്റെ സ്വത്വമുള്ള ഇന്ത്യന്‍ നാവികസേനയുടെ പതാകയ്‌ക്കുപകരം ശിവാജി മഹാരാജിന്റെ ചിഹ്നം സ്ഥാപിച്ചു. അതിലൂടെ, കഴിഞ്ഞ വര്‍ഷം ഇന്ത്യ നാവികസേനയെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഇപ്പോള്‍, ഈ പതാക സമുദ്രത്തിലും ആകാശത്തും പുതിയ ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

‘ഛത്രപതി ശിവാജി മഹാരാജിന്റെ ധീരതയും പ്രത്യയശാസ്ത്രവും നീതിബോധവും നിരവധി തലമുറകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ധീരമായ പ്രവര്‍ത്തനശൈലിയും തന്ത്രപരമായ വൈദഗ്ധ്യവും സമാധാനപരമായ രാഷ്‌ട്രീയ സംവിധാനവും ഇന്നും നമുക്ക് പ്രചോദനമാണ്’  പ്രധാനമന്ത്രി  പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിന്റെ നയങ്ങള്‍ ലോകത്തെ പല രാജ്യങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതില്‍ അഭിമാനമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഒരുമാസംമുമ്പു മൗറീഷ്യസില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിച്ച കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. ”ആസാദി കാ അമൃത് കാലി’ല്‍ ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350 വര്‍ഷം പൂര്‍ത്തിയാക്കുന്നതു പ്രചോദനാത്മകമാണ്. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും അദ്ദേഹം സ്ഥാപിച്ച മൂല്യങ്ങള്‍ നമുക്കു മുന്നോട്ടുള്ള വഴി കാണിച്ചുതരുന്നു’  ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ 25 വര്‍ഷത്തെ അമൃതകാല യാത്ര പൂര്‍ത്തിയാക്കണമെന്നതില്‍ ഊന്നല്‍ നല്‍കി പ്രധാനമന്ത്രി പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജിന്റെ സ്വപ്നങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഈ യാത്ര ‘സ്വരാജ്, സദ്ഭരണം, സ്വയംപര്യാപ്തത’ എന്നിവയുടെ യാത്രയായിരിക്കും. ഇതു വികസിത ഇന്ത്യക്കായുള്ള യാത്രയായിരിക്കുമെന്നും പ്രധാനമന്ത്രി അഭിസംബോധനയില്‍ പറഞ്ഞു.

Tags: justiceനരേന്ദ്രമോദിഛത്രപതി ശിവാജി മഹാരാജ്ഹിന്ദു സാമ്രാജ്യ ദിവസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭയമോ പക്ഷപാതമോ ഇല്ലാതെ ജോലി ചെയ്‌തെന്ന് ജസ്റ്റിസ് ഹണി എം വര്‍ഗീസ്

Kerala

ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? ചോദ്യവുമായി ഹൈക്കോടതി

Kerala

ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു

Kerala

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Kerala

‘ഇരക്കൊപ്പം എന്ന് പറയുമ്പോഴും, തെറ്റ് ചെയ്യാത്തവര്‍ക്ക് നീതി കിട്ടേണ്ടേ’യെന്ന് നടി വീണാ നായര്‍, ‘അയാളും ഒരു ഇരയാണ്’

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.