ന്യൂദല്‍ഹി: ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ മൂന്നിന് ഫ്ളാഗ് ഓഫ് ചെയ്യും. ഈ വന്ദേ ഭാരത് മുംബൈയ്ക്കും ഗോവയ്ക്കും ഇടയിലുള്ള യാത്ര ഏകദേശം ഏഴര മണിക്കൂറായി കുറയ്ക്കും. ഈ റൂട്ടിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം ഒരു മണിക്കൂര്‍ യാത്രാ സമയം ലാഭിക്കും. യാത്രക്കാര്‍ക്ക് ലോകോത്തര അനുഭവം നല്‍കുന്നതോടൊപ്പം വിനോദസഞ്ചാരത്തിന് ഉത്തേജനവും നല്‍കും
ജൂണ്‍ 3 ന് രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാകും ഗോവയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് മഡ്ഗാവ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യുക.’മേക്ക് ഇന്‍ ഇന്ത്യ’, ആത്മനിര്‍ഭര്‍ ഭാരത് എന്നീ പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിച്ചുകൊണ്ട്, അത്യാധുനിക വന്ദേ ഭാരത് എക്സ്പ്രസ് മുംബൈ-ഗോവ റൂട്ടിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും മേഖലയിലെ ജനങ്ങള്‍ക്ക് വേഗത്തിലും സുഖത്തിലും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും. . രാജ്യത്ത് ഓടുന്ന 19-ാമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും ഇത്.
മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസിനും ഗോവയിലെ മഡ്ഗാവ് സ്റ്റേഷനും ഇടയിലാണ് ട്രെയിന്‍ ഓടുന്നത്. ഏകദേശം ഏഴര മണിക്കൂറിനുള്ളില്‍ ഇത് യാത്ര പൂര്‍ത്തിയാക്കും . ഈ രണ്ട് സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു മണിക്കൂര്‍ യാത്രാ സമയം ലാഭിക്കാന്‍ സഹായിക്കും.
ലോകോത്തര സൗകര്യങ്ങളും കവാച് സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ള നൂതന സുരക്ഷാ സംവിധാനങ്ങളുമുള്ള തദ്ദേശീയമായി നിര്‍മ്മിച്ച ട്രെയിന്‍ ഇരു സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാരത്തിന് ഉയര്‍ച്ച നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: