പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് ഇഗ സ്വയ്ടെക്, നാലാം സീഡ് എലേന റെയ്ബാകിന എന്നിവര്‍ മൂന്നാം റൗണ്ടിലെത്തി. പുരുഷ വിഭാഗത്തില്‍ നാലാം സീഡ് കാസ്പര്‍ റൂഡ്, ഹോള്‍ഗര്‍ റുനെ എന്നിവരും മൂന്നാം റൗണ്ടിലെത്തി.
പോളണ്ട് താരമായ ഇഗ നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കയുടെ ക്ലായ്രെ ല്യുവിനെ പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടിലെത്തിയത്. സ്കോര്‍: 6-4, 6-0. കസാക്ക്സ്ഥാന്‍ താരമായ എലേന ചെക്ക് താരം ലിന്‍ഡ നൊസ്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 6-3, 6-3. 23-ാം സീഡ് ഏകത്റീന അലക്സാന്ഡ്രോവയും മൂന്നാം റൗണ്ടിലെത്തി.
പുരുഷ സിംഗിള്‍സില്‍ കാസ്പര്‍ റൂഡ് നാല് സെറ്റ് പോരാട്ടത്തിനൊടുവിലാണ് വിജയം കണ്ടത്. ഇറ്റലിയുടെ ഗ്യുലിയോ സെപ്പിയേരിയെ 6-3, 6-2, 4-6, 7-5 എന്ന സ്കോറിനാണ് റൂഡ് പരാജയപ്പെടുത്തിയത്. ഫ്രഞ്ച് താരം ഗെയ്ല് മോന്‍ഫില്‍സ് കളിക്കാനിറങ്ങാതിരുന്നതോടെ ലഭിച്ച വാക്കോവറുമായാണ് ഹോള്‍ഗര്‍ മൂന്നാം റൗണ്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: