തിരുവനന്തപുരം : അധ്യായനവര്‍ഷാരംഭത്തില്‍ തന്നെ സ്കൂള്‍ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു. തിരുവനന്തപുരം മാറനല്ലൂര്‍ കണ്ടല സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. കുട്ടികള്‍ സ്കൂളില്‍ എത്തുന്നതിന് മുമ്പായതിനാല്‍ വലിയ അപകടം ഒഴിവായി. മൂന്ന് കോടി ചിലവഴിച്ചു പണിത പുതിയ കെട്ടിടത്തിന്റെ പുറം ഭാഗത്തുള്ള ചുമരാണ് ഇടിഞ്ഞ് വീണത്.
അപകടത്തിന് പിന്നാലെ നിർമ്മാണത്തിലെ അപാകതയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ഇന്ന് പുലര്‍ച്ചെ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്കായി അധ്യാപകര്‍ അടക്കമുള്ളവര്‍ സ്കൂളില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം. ഒന്നാം നിലയിലെ പണി പൂര്‍ത്തിയാക്കി രണ്ടാം നിലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന കെട്ടിടമാണിത്.
താഴത്തെ നിലയില്‍ പെയിന്റിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയായ ചുവരാണ് ഇടിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: