ന്യൂദല്‍ഹി : ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനമായി വളരുമെന്ന് സ്ഥിതി വിവരണ കണക്ക് മന്ത്രാലയത്തിന്റെ താല്‍ക്കാലിക അനുമാനം. സര്‍ക്കാരിന്റെ രണ്ടാമത്തെ മുന്‍കൂര്‍ കണക്കില്‍ പറഞ്ഞിരുന്ന ഏഴ് ശതമാനത്തേക്കാള്‍ 20 ബേസിസ് പോയിന്റ് കൂടുതലാണ് ഇത്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനത്തിന്റെ ഫലമാണ് ജിഡിപിയിലെ അപ്രതീക്ഷിതമായ ഉയര്‍ച്ച. സേവനങ്ങള്‍, കയറ്റുമതി, കൃഷി എന്നിവയിലെ മികച്ച പ്രകടനമാണ് ഗുണമായത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദമായ ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 6.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. പ്രതീക്ഷിച്ചിരുന്നത് 5.1 ശതമാനമാണ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ വാര്‍ഷികാടിസ്ഥാനത്തില്‍ 13.1 ശതമാനം വളര്‍ച്ച നേടി.
2022-23ലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംതൃപ്തി രേഖപ്പെടുത്തി. 2022-23 ലെ ജിഡിപി വളര്‍ച്ചാ കണക്കുകള്‍ ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്ത് ഉയര്‍ത്തിക്കാട്ടുന്നതായി ട്വീറ്റില്‍ മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: