Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആത്മീയ നവോത്ഥാനത്തിന്റെ പ്രയോക്താവ്

ഹൈന്ദവ നവോത്ഥാനത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു ആ ജീവിതം. പാലിയം വിളംബരത്തെ പ്രാവര്‍ത്തികമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാട് മാധവിജിയോടൊപ്പം ചേര്‍ന്ന് അബ്രാഹ്മണര്‍ക്കും താന്ത്രിക പൂജാ പഠനം പ്രായോഗികമാക്കി. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് അത് നിര്‍ണായകമായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 1, 2023, 05:00 am IST
in Main Article

കെ. ഗോപാലകൃഷ്ണന്‍ കുഞ്ഞി

സ്വര്‍ഗ്ഗീയ മാധവ്ജിയുടെ പ്രഥമ ശിഷ്യനും തന്ത്ര വിദ്യാപീഠത്തിലെ പ്രഥമവിദ്യാര്‍ത്ഥിയുമായ തന്ത്രരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരിപ്പാട് നമ്മെ വിട്ടു പിരിഞ്ഞു. കഴിഞ്ഞ അര നൂറ്റാണ്ടിലെ സാമൂഹ്യ, ആത്മീയ നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടാണ് അദ്ദേഹം യാത്രയായത്.

ബ്രഹ്മശ്രീ കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടില്‍ നിന്ന് തന്ത്ര ശാസ്ത്രത്തില്‍ അവഗാഹം നേടിയ അദ്ദേഹം പിന്നീട് മാധവ്ജിയില്‍ നിന്ന് ശ്രീവിദ്യാസമ്പ്രദായം സ്വായത്തമാക്കി. മാധവ്ജിയുടെ ഏഴു പൂര്‍ണ്ണ ദീക്ഷിതരായ ശിഷ്യന്മാരില്‍ മൂത്ത ആളാണ്, എല്ലാവരും സ്‌നേഹപൂര്‍വം വിളിക്കുന്ന അപ്പുവേട്ടന്‍. നിറഞ്ഞ ഗുരുഭക്തിക്കും നിഷ്‌കളങ്കമായ പെരുമാറ്റത്തിനും സഹോദര സ്‌നേഹത്തിനും വാത്സല്യത്തിനും കരുതലിനും ഉത്തമ മാതൃകയാണദ്ദേഹം.  

തന്ത്ര വിദ്യാപീഠത്തിന്റെ ഏതു പ്രതിസന്ധിക്കും ഒരു പരിഹാരമായിരുന്നു അപ്പുവേട്ടന്റെ സാന്നിദ്ധ്യം. ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിലും സ്മൃതി മണ്ഡപ നിര്‍മ്മാണത്തിലും കുട്ടികളുടെ പഠനത്തിലും, വിദ്യാപീഠത്തിന്റെ വളര്‍ച്ചയിലും എന്നും വളരെ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. വളരെ ശാരീരിക ക്ലേശങ്ങള്‍ അനുഭവിക്കുമ്പോഴും, ആശുപത്രിയില്‍ കിടക്കുമ്പോഴും വിദ്യാപീഠത്തിന്റെ ഭരണസമിതിയില്‍ ഓണ്‍ലൈന്‍ ആയിട്ടെങ്കിലും അദ്ദേഹം സന്നിഹിതനായിരുന്നു.

ഹൈന്ദവ നവോത്ഥാനത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു ആ ജീവിതം. പാലിയം വിളംബരത്തെ പ്രാവര്‍ത്തികമാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാട് മാധവിജിയോടൊപ്പം ചേര്‍ന്ന് അബ്രാഹ്മണര്‍ക്കും താന്ത്രിക  പൂജാ പഠനം പ്രായോഗികമാക്കി. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് അത് നിര്‍ണായകമായി. ഹൈന്ദവ സമാജ നവീകരണത്തിന് പാലിയം വിളംബരത്തെ പ്രാവര്‍ത്തികമാക്കുന്ന പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ചതും, സ്വര്‍ഗ്ഗീയ മാധവ്ജിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പ്രവര്‍ത്തിച്ചതും ഇദ്ദേഹമാണ്.

ജന്മം അല്ല, കര്‍മ്മമാണ് ബ്രാഹ്മണ്യത്തിനടിസ്ഥാനമെന്ന് സമൂഹത്തിന് പ്രവര്‍ത്തിച്ചു കാട്ടിക്കൊടുത്ത സാമൂഹ്യ പരിഷ്‌കര്‍ത്താവ് കൂടിയാണ് അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരിപ്പാട്. ജന്മനാ ബ്രാഹ്മണരല്ലാത്തവര്‍ക്കും താന്ത്രിക മേഖലയിലേക്ക് കടന്നുവരുന്നതിന് വിപ്ലവകരമായ തുടക്കം കുറിച്ച്, 1982 ലെ ആലുവ അദൈ്വതാശ്രമത്തിലെ പൂജാ പഠന ശിബിരത്തിന് നേതൃത്വം നല്‍കി. പിന്നീട് നിരവധി ശിബിരങ്ങള്‍ പല സ്ഥലങ്ങളില്‍ നടത്തി. അതുവഴി എല്ലാ സമ്പ്രദായക്കാരേയും കേരളം മുഴുവന്‍ ഏകോപിപ്പിക്കുവാന്‍ കഴിഞ്ഞത് ഒരു വലിയ വിപ്ലവമായിരുന്നു.

പട്ടാമ്പിയിലെ അഴകത്ത് മന അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിനെയും ഏഴ് മക്കളില്‍ നാലാമത്തെ ആളായി 1950ല്‍ ജനനം. പാരമ്പര്യ ഗുരുകുല വിദ്യാഭ്യാസത്തെത്തുടര്‍ന്ന് വിദ്യാപീഠത്തില്‍ പഠനം, അവിടെത്തന്നെ അദ്ധ്യാപകന്‍. പിന്നീട് കുലപതി, തുടര്‍ച്ചയായി തന്ത്രവിദ്യാ പീഠത്തിന്റെ അദ്ധ്യക്ഷന്‍ ആയിരുന്നു അദ്ദേഹം. ഭാരതം മുഴുവന്‍ അദ്ദേഹം പടര്‍ത്തിയ സാമൂഹ്യ സമത്വത്തിന്റെ മാതൃക എക്കാലവും ഏവര്‍ക്കും വലിയ പ്രേരണയാവും.

(തന്ത്രവിദ്യാപീഠം എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകന്‍)

Tags: spiritualഅനുശോചനംഅഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Samskriti

പ്രപഞ്ചസൃഷ്ടി-1: പഞ്ചഭൂതാത്മകമായ പ്രപഞ്ചരചന

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

Samskriti

സര്‍ഗാത്മക വ്യക്തിത്വം: ജീവിതത്തെ ആനന്ദദായകമാക്കുന്ന മാന്ത്രിക ശക്തി

Samskriti

മായാമയമായ പ്രപഞ്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.