കൊച്ചി: സിബില്‍ സ്കോര്‍ കുറവാണെന്ന പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി. വിദ്യാര്‍ഥികള്‍ ഈ നാടിനെ നയിക്കേണ്ടവരാണ്. വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതില്‍ മനുഷ്യത്വപരമായ സമീപനമാകണം ബാങ്കുകള്‍ സ്വീകരിക്കേണ്ടതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
പിതാവിന്റെ സിബില്‍ സ്കോര്‍ കുറവാണെന്ന പേരില്‍ ബാങ്ക് അധികൃതര്‍ വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്ത് ഭോപ്പാലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ആലുവ സ്വദേശി നോയല്‍ പോള്‍ ഫ്രഡ്ഡിറിക് നല്കിയ ഹര്‍ജിലാണ് കോടതിയുടെ ഉത്തരവ്.
പിതാവിന്റെ പേരിലുണ്ടായിരുന്ന രണ്ട് വായ്പയിലൊന്ന് എഴുതിത്തള്ളുകയും മറ്റൊന്നില്‍ 16,667 രൂപ കുടിശ്ശികയുമുണ്ടായിരുന്നതിനെ തുടര്‍ന്നാണ് ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ വായ്പയായി ഹര്ജിക്കാരന് 4.07 ലക്ഷം രൂപ നല്കാന് കോടതി എസ്ബിഐക്ക് നിര്‍ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: