വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രഭാഷണം നടത്തുന്നതിനിടയില്‍ വീണ്ടും നാക്ക്പിഴ വരുത്തി രാഹുല്‍ ഗാന്ധി. ഒരു ചോദ്യത്തിന് ഉത്തരം പറയുന്നതിനിടയിലാണ് രാഹുല്‍ഗാന്ധിയ്ക്ക് പിഴ സംഭവിച്ചത്. 80കളില്‍ ഇന്ത്യയില്‍ ദളിതുകള്‍ക്ക് എന്ത് സംഭവിച്ചുവോ അതാണ് ഇപ്പോള്‍ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് സംഭവിക്കുന്നതെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ മറുപടി.
വാസ്തവത്തില്‍ ഇതുവഴി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത് കോണ്‍ഗ്രസിനെത്തന്നെയാണ്. കാരണം 1980കളില്‍ ഇന്ത്യ ഭരിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. 80കളില്‍ ദളിതുകളുടെ ദുസ്ഥിതിയെക്കുറിച്ച് പറയുമ്പോള്‍ രാഹുല്‍ വിമര്‍ശിച്ചത് കോണ്ഗ്രസിനെത്തന്നെയാണെന്ന് ബിജെപി പറയുന്നു.
80കളില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദങ്ങളില്‍ ഇരുന്നത് രാഹുല്‍ഗാന്ധിയുടെ അച്ഛമ്മയായ ഇന്ദിരാഗാന്ധിയും രാഹുലിന്റെ അച്ഛനായ രാജീവ് ഗാന്ധിയുമാണ്. പിന്നെങ്ങിനെയാണ് 80കളിലെ ദളിതുകളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് രാഹുല്‍ പറയുന്നതെന്നും ബിജെപി ചോദിക്കുന്നു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ വിദേശ ഇന്ത്യക്കാരുമായും അമേരിക്കയിലെ രാഷ്ട്രനേതാക്കളുമായും സംവദിക്കാനാണ് രാഹുല്‍ഗാന്ധി യുഎസില്‍ എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: