തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസത്തിന് വളരെ ആധികം പ്രധാന്യമാണ് നല്‍ക്കുന്നത്. ഇതില്‍ ഗ്രാമ-നഗര വികസനം വളരെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ച് ഭാരത് മിഷന്‍ എല്ലാം ഇതിന് മികച്ച ഉദാഹരണമാണ്. കേരളത്തിലും ഈ വികനവേഗതയുടെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്.
സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ 20215ല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. പ്രധാനമന്ത്രി ആവാസ് യോജനക്കു (നഗരം) കീഴില്‍ ഇതുവരെ രാജ്യത്തൊട്ടാകെ നഗര പ്രദേശങ്ങളില്‍ 1.20 കോടി വീടുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനോടകം തന്നെ 74.51 ലക്ഷം വീടുകളുടെ പണി പൂര്‍ത്തിയായിട്ടുമുണ്ട്. 110.72 ലക്ഷം വീടുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുതയാണ്.
കേരളത്തില്‍ 1,66,492 വീടുകള്‍ക്കാണ് പുതിയതായി നിര്‍മ്മാണ അനുമതി ലഭിച്ചിരിക്കുന്നത്. ഇതില്‍ 1,42,283 വീടുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുകയാണ്. 1,14,304 വീടുകളുടെ പണി പൂര്‍ത്തിയാകി ഉടമസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതുവരെ 2,067.93 കോടിരൂപയാണ് കേന്ദ്രം അനുവദിച്ചത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പ്രകാരം അനുവദിച്ച 21,933 വീടുകളില്‍ 19,850 വീടുകള്‍ നിര്‍മ്മിക്കുകയും ഇതിനായി 422.51 കോടി രൂപ വിനിയോഗിക്കുകയും ചെയ്തു. ഗ്രാമീണ വികസനത്തിന്റെ ഭാഗമായി കേന്ദ്രം കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കേരളത്തില്‍ മികച്ച മാറ്റം സൃഷ്ടിച്ചു. നിയമാനുസൃത മിനിമം വേതനത്തില്‍ പൊതു ജോലിയുമായി ബന്ധപ്പെട്ട കൈതൊഴില്‍ ചെയ്യാന്‍ തയ്യാറുള്ള ഏതൊരു ഗ്രാമീണ കുടുംബത്തിലെയും മുതിര്‍ന്ന അംഗങ്ങള്‍ക്ക് എല്ലാ സാമ്പത്തിക വര്‍ഷത്തിലും നൂറ് ദിവസത്തെ തൊഴില്‍ നിയമപരമായ എംജിഎന്‍ആര്‍ഇജിഎ ഉറപ്പുനല്‍കുന്നു.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കൂലിയില്‍ വന്‍ വര്‍ധനവ് വരുത്തി. പദ്ധതി പ്രകാരം കേരളത്തിന് അനുവദിച്ച ഫണ്ടിന്റെ വര്‍ഷം തിരിച്ചുള്ള വിഹിതം ചുവടെ നല്‍കിയിരിക്കുന്നു:
Year |
Amount Released By The Centre(in Rs Crore)11 |
2018-19 |
2,354.73 |
2019-20 |
3,541.11 |
2020-21 |
4,300.32 |
2021-22 |
3,478.11 |
2022-23 |
2,417.19 |
രാജ്യത്തുതന്നെ മാറ്റം സൃഷ്ടിച്ച പദ്ധതിയായിരുന്നു സ്വച്ച് ഭാരത് മിഷന്‍. സുചിത്വം വര്‍ധിപ്പിക്കുകയും അതിലൂടെ മികച്ച ജീവത സാഹചര്യം ഉണ്ടാക്കുകയും എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയുടെ ഗ്രാമ വികസന (സ്വച്ച് ഭാരത് ഗ്രാമീണ്) പദ്ധതി പ്രകാരം കേരളത്തില്‍ 2,39,360 വ്യക്തിഗത ഗാര്‍ഹിക കക്കൂസുകളാണ് നിര്‍മ്മിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇതിനായി 248 കോടി രൂപയാണ് അനുവദിച്ചത്. ഇതിനു പുറമെ ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും തുടര്‍ച്ചയായ വൈദ്യുതി വിതരണം ലഭ്യമാക്കുന്നതിനായി ആരംഭിച്ച ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജനയ്‌ക്ക് കീഴില്‍ സംസ്ഥാനത്ത് 1,15,315 കോടി രൂപ ഉപയോഗിച്ച് 3,194 11കെവി കേന്ദ്രങ്ങളാണ് നിര്‍മിച്ചത്.
ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും നഗരപ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കും സൗജന്യ വൈദ്യുതി കണക്ഷനുകള്‍ നല്‍കുന്ന സൗഭാഗ്യയുടെ കീഴില്‍ കേരളത്തിന് 95.75 കോടി രൂപയാണ് അനുവദിച്ചത്. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ടാപ്പ് വാട്ടര്‍ സൗകര്യം ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ജലശക്തി മന്ത്രാലയം ആരംഭിച്ചതാണ് ജല്‍ ജീവന്‍ മിഷന്‍. 2024ഓടെ ടാപ്പ് വാട്ടര്‍ കണക്ഷനുകളിലൂടെ സുരക്ഷിതവും മതിയായതുമായ കുടിവെള്ളം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജല്‍ ജീവന്‍ മിഷനു കീഴില്‍ കേരളത്തിലെ 18 ലക്ഷം വീടുകളില്‍ ടാപ്പ് വാട്ടര്‍ കണക്ഷനുകള്‍ നല്‍കി. വര്‍ഷം തിരിച്ചുള്ള ഡാറ്റ ചുവടെ നല്‍കിയിരിക്കുന്നു:
Year |
No. of Water Tap connections |
2019-2020 |
85,476 |
2020-2021 |
4,04,464 |
2021-2022 |
6,63,874 |
2022-2023 |
5,29,487 |
2023-2023 (TillMay) |
1,13,087 |
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന ഗ്രാമീണ ദരിദ്ര കുടുംബങ്ങളുടെ വരുമാനത്തില്‍ വ്യത്യാസം വരുത്തുക ഗ്രാമീണ യുവാക്കളുടെ തൊഴില്‍ അഭിലാഷങ്ങള്‍ നിറവേറ്റുക എന്നീ ഇരട്ട ലക്ഷ്യങ്ങളാണ് നടപ്പക്കുന്നത്. ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ പദ്ധതിവഴി ഏകദേശം 66,717 യുവാക്കള്‍ക്ക് പരിശീലനം നല്‍കുകയും അതില്‍ 37,622 പേര്‍ക്ക് തൊഴില്‍ നേടാനും സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: