ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത പ്രതിപക്ഷപ്പാര്‍ട്ടികളുടെ ആഹ്വാനം തള്ളിക്കളഞ്ഞ് മോദിയ്ക്കൊപ്പം കൂടി ആന്ധ്രപ്രദേശ്. മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയും പ്രതിപക്ഷമായ ചന്ദ്രബാബു നായിഡുവും മോദിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.
ഇതോടെ 2024ലെ പൊതുതെരഞ്ഞെടുപ്പിനും മോദിയുടെ കൈകള്‍ക്ക് കരുത്തുപകരുന്ന തെക്കേയിന്ത്യയിലെ ശക്തമായ സംസ്ഥാനം ആന്ധ്രയായി മാറുമോ എന്ന പ്രതീക്ഷ എന്‍ഡിഎ ക്യാമ്പിലുണ്ട്. 20 പ്രതിപക്ഷപാര്‍ട്ടികള്‍ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ മുഖ്യമന്ത്രി ജഗന്‍മോഹനാണ് ആന്ധ്രയിലെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയും അവിടുത്തെ പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡുവിനോട് പുതിയ പാര്‍ലമെന്റ് വരുമ്പോള്‍ അതിന്റെ ഉദ്ഘാടന ച്ചടങ്ങ് ബഹിഷ്കരിക്കുന്നത് ഇവിടുടെ ജനാധിപത്യത്തിന് ഗുണകരമാവുമോ എന്ന ചോദ്യം ഉന്നയിച്ചത്. ഇതോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് ചന്ദ്രബാബു നായിഡുവും പ്രഖ്യാപിക്കുകയായിരുന്നു.
ചരിത്രപരമായ ഒരു കെട്ടിടം പുതിയ പാര്‍ലമെന്റിനായി നിര്‍മ്മിച്ചതില്‍ ചന്ദ്രബാബു നാഡിയും പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. വൈഎസ്ആര്പാര്ട്ടിയും ചന്ദ്രബാബു നാഡിയുവും കണ്ണുവെയ്ക്കുന്നത് 2024ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: