കൊല്ലം: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം നഷ്ടമാകാതിരിക്കാന്‍ കടം വാങ്ങി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കരാറുകാരെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കണമെന്ന് ഭാരതീയ കോണ്‍ട്രാക്ടേസ് സംഘ് .
സാമ്പത്തിക വര്‍ഷം അവസാനിച്ച് രണ്ട് മാസമായിട്ടും ഇതുവരെ ബില്ലുകള്‍ മാറി നല്‍കിയില്ല. കൊല്ലംജില്ലയില്‍ മാത്രം തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളുടെ 250 കോടിയുടെ ബില്ലുകളാണ് കെട്ടിക്കിടക്കുന്നത്. മറ്റു ജില്ലകളിലൂം സമാനമായ രീതിയില്‍ ബില്ലുകളാണ് കെട്ടികിടക്കുന്നത്. നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റത്തിനിടയിലും തദ്ദേശ സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കരാറുകാര്‍ പ്രവൃത്തികള്‍ ഏറ്റെടുത്തത്. അതിനാല്‍ തന്നെ ബില്ലുപാസാക്കി പണം നല്‍കുന്നതിനും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തയ്യാറാകണം കോണ്‍ട്രാക്ടേസ് സംഘ് ഉപാധ്യക്ഷന്‍ ജി വെങ്കിട്ടരാമന് പറഞ്ഞു
ട്രഷറികളില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇപ്പോഴും തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ബില്ല് മാറുന്നതിന് പ്രത്യേക അലോട്ട്മെന്റ് ട്രഷറികള്‍ക്ക് നല്‍കിയിട്ടില്ല. ബില്ല് മാറല്‍ വൈകുന്തോറും കടം വാങ്ങിയ തുകയുടെ പലിശയും പെരുകുകയാണ്. ബില്ല് മാറി ലഭിക്കാനുള്ളവരില്‍ വലിയൊരു വിഭാഗം ചെറുകിട കരാറുകാരാണ്. ഇവരില്‍ പലതും നിത്യചെലവിന് പോലും കാശില്ലാത്ത അവസ്ഥയിലാണ്. നിര്‍ബന്ധിപ്പിച്ച് പ്രവൃത്തി ഏറ്റെടുപ്പിച്ച തദ്ദേശ സ്ഥാപന അധികൃതരും സര്‍ക്കാര്‍ തലത്തില്‍ ഇടപെടലിന് തയ്യാറാകുന്നില്ല. വെങ്കിട്ടരാമന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: