കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്ന ഒരു സേവ് ദ ഡേറ്റ് വീഡിയോ ആണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലെ പ്രണയ ജോഡികളായ സുരേഷിന്റെയും സുമലത ടീച്ചറുടേയും. ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍’ എന്ന പാട്ടും പാടി പ്രണയം പങ്കുവെച്ച ഇരുവരും സിനിമയിലെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നു. ഇരുവരും ജീവിതത്തിലും ഒന്നിക്കാന്‍ പോകുകയാണെന്നും വിവാഹിതരാകാന്‍ പോകുന്നു എന്നുമാണ് കഴിഞ്ഞ ദിവസം തൊട്ട് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പരന്നിരുന്നത്.
എന്നാല്‍ ‘ന്നാ താന്‍ കേസ് കൊട്’ചിത്രത്തിലെ സുരേഷ്, സുമലത ടീച്ചറും, ചാക്കോച്ചനെയും പ്രധാന താരങ്ങളാക്കി സംവിധായകന് രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഈ ‘സേവ് ദ് ഡേറ്റും കല്യാണക്കുറിയുമൊക്കെ’ സോഷ്യല്‍ മീഡിയയില്‍ വന്നത്. ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ ടൈറ്റില്‍ ഇട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് കണ്ണൂര്‍ പയ്യന്നൂര്‍ വെച്ചു നടന്നു. ‘ന്നാ താന്‍ കേസ് കൊട്’എന്ന ചിത്രത്തിലെ സുരേഷിന്റെ ഓട്ടോയുടെ പേരാണ് ‘ആയിരം കണ്ണുമായി’. സില്‍വര്‍ ബേ സ്റ്റുഡിയോസും സില്‍വര്‍ ബ്രമൈഡ് പിക്ചേഴ്സിന്റെയും ബാനറില്‍ ഇമ്മാനുവല്‍ ജോസഫ് അജിത് തലാപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൊ പ്രൊഡ്യൂസേഴ്സ് രതീഷ് ബാലകൃഷ്ണ പൊതുവാളും, ജയ്.കെ, വിവേക് ഹര്ഷന് എന്നിവരാണ്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാള് തന്നെ ആണ്.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സബീന്‍ ഉരാളുകണ്ടി, സംഗീത സംവിധാനം ഡോണ്‍വിന്‍സെന്റും ആണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ കെ.കെ മുരളീധരന്, എഡിറ്റര്‍ ആകാശ് തോമസ്, ക്രിയേറ്റിവ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, ആര്‍ട്ട് ഡയക്ടര്‍ ജിത്തു സെബാസ്റ്റ്യന്‍, മിഥുന് ചാലിശ്ശേരി, സിങ്ക് സൗണ്ട്& സൗണ്ട് ഡിസൈനിങ് അനില്‍ രാധാകൃഷ്ണന്, സൗണ്ട് മിക്സിങ് ഡിനോയ് ജോസഫ്, ലിറിക്സ് വൈശാഖ് സുഗുണന്, കൊസ്റ്റും ഡിസൈന്‍ ലിജി പ്രേമന്, സ്പെഷ്യല്‍ കൊസ്റ്റും സുജിത് സുധാകരന്, മേക്ക് അപ്പ് ലിബിന് മോഹന്‍, ലൈന്‍ പ്രൊഡ്യൂസേഴ്സ് മനു ടോമി, രാഹുല്‍ നായര്‍,പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റില്‍ റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്സ്, സ്റ്റണ്ട് മാഫിയ ശശി, കൊറിയോഗ്രാഫേഴ്സ് ഡാന്‍സിങ് നിഞ്ച ഷെറൂഖ് ഷെറീഫ് അനഘ റിഷ്ധാന്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ബിനു ബ്രിങ്ഫോര്‍ത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: