പത്തനംതിട്ട: പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. ജയരാമന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. പ്രതിഷ്ഠാദിനമായ ഇന്ന് രാവിലെ അഞ്ചിന് നട തുറക്കും. പതിവ് പൂജകള്‍ക്ക് ശേഷം കളഭാഭിഷേകം നടക്കും. ലക്ഷാര്‍ച്ചന, ഉദയാസ്തമന പൂജ, പടിപൂജ, പുഷ്പാഭിഷേകം എന്നീ വിശേഷാല്‍ വഴിപാടുകളും നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10ന് നട അടയ്‌ക്കും. വെര്‍ച്വല്‍ ക്യൂ ബുക്കുചെയ്തു വേണം ഭക്തര്‍ ദര്‍ശനത്തിന് എത്താന്‍. നിലയ്‌ക്കലിലും പമ്പയിലും സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: