ന്യൂദല്‍ഹി : വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസിന് അസമിലെ ഗുവാഹത്തിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ പച്ചക്കൊടി കാട്ടി.
ഗുവാഹത്തിയെയും പശ്ചിമ ബംഗാളിലെ ന്യൂ ജല്‍പായ്ഗുരിയെയും ബന്ധിപ്പിക്കുന്ന ട്രെയിനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
അടിസ്ഥാന സൗകര്യങ്ങള്‍ വിവേചനമില്ലാതെ എല്ലാവര്ക്കും വേണ്ടിയുള്ളതാണെന്നും, തൊഴില്‍, ശാക്തീകരണം, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയുള്‍പ്പെടെ വിവിധ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വന്ദേഭാരത് എക്സ്പ്രസിലൂടെ അസമും പശ്ചിമ ബംഗാളും തമ്മിലുള്ള പൂര്‍വകാല ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. വിനോദസഞ്ചാരത്തില്‍ വന്ദേ ഭാരത് എക്സ്പ്രസ്അസമിനും പശ്ചിമ ബംഗാളിനും മാത്രമല്ല, മേഘാലയയ്ക്കും അരുണാചല്‍ പ്രദേശിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അസമിലെ ലുംഡിംഗില്‍ പുതുതായി നിര്‍മിച്ച ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റും മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അതേസമയം, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ 1,618 കിലോമീറ്റര്‍ റെയില്‍വേ ലൈന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഗുവാഹത്തിയില്‍ വന്ദേ ഭാരത് ഫ്ളാഗ് ഓഫ് പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2014-ന് മുമ്പ് രണ്ടായിരം കോടി രൂപയായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ ബജറ്റ് പതിനായിരത്തി 200 കോടി രൂപയായി ഉയര്‍ത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മന്ത്രി അശ്വിനി വൈഷ്ണവ് അഭിനന്ദിച്ചു.വടക്കുകിഴക്കന്‍ മേഖലയിലെ മൊത്തം 59 റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്ന തരത്തിലാണ് രൂപകല്പന ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. ഗുവാഹത്തിയിലെ റെയില്‍വേ സ്റ്റേഷന് ജാപ്പനീസ് മാതൃകയില്‍ രൂപകല്പന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: