കൊല്ലം: അഞ്ചാലുംമൂട്ടിൽ വീട്ടുവളപ്പിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച വീട്ടമ്മയ്ക്ക് ആരോഗ്യവകുപ്പ് അധികൃതർ രണ്ടായിരം രൂപ പിഴ ചുമത്തി. പോലീസ് കേസെടുത്തു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ എത്തിയ ഹരിതകർമ്മ സേനാംഗങ്ങളെ വെല്ലുവിളിച്ച വീട്ടമ്മ അവർക്ക് മുന്നിലിട്ട് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുകയായിരുന്നു.
തുടക്കം മുതൽക്കേ ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാത്ത ഇവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ വീട്ടുപരിസരത്ത് കത്തിക്കുകയായിരുന്നു പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: