തൃപ്രയാര്‍: നാട്ടിക മണ്ഡലത്തില്‍ നിന്ന് വിവിധ പാര്‍ട്ടികള്‍ ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന 500 ഓളം പേരെ മുന്‍ എംപി സുരേഷ് ഗോപി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഭദ്രദീപം കൊളുത്തി അദ്ദേഹം യോഗം ഉദ്ഘാടനം ചെയ്തു. എം. ടി. രമേശ് മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യയില്‍ ശൗചാലയങ്ങള്‍ ആണ് ആദ്യം നിര്‍മിക്കേണ്ടത് എന്ന് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും പരിഹസിച്ചു. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളായി 12 കോടി ശൗചാലയങ്ങള്‍ ഭാരതത്തില്‍ നിര്‍മിച്ചു. കോടിക്കണക്കിന് ജനങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ വീടില്ലാതിരുന്ന ഭാരതത്തില്‍ ജനങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കും എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍ വര്‍ഷങ്ങളോളം കോണ്‍ഗ്രസ് ഭരിച്ചിട്ട് സാധിക്കാത്ത കാര്യം എന്ന് ഇവിടുത്തെ വിഘടനവാദികള്‍ പരിഹസിച്ചു. എന്നാല്‍ 9 കോടി വീടുകളാണ് നിര്‍മച്ചു നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഭാവിചരിത്രത്തിലെ നാഴികക്കല്ലായ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പോലും ബഹിഷ്കരിക്കുന്ന മാനസികാവസ്ഥയിലേക്ക് കോണ്‍ഗ്രസ് തരംതാഴ്ന്നിരിക്കുകയാണെന്നും ഇനി വരുന്ന 50 വര്‍ഷങ്ങളിലും കോണ്‍ഗ്രസുകാര്‍ക്ക് പാര്‍ലമെന്റിനകത്തേക്ക് കടക്കാന്‍ ദേശീയബോധമുള്ള ഇന്ത്യക്കാര്‍ അനുമതി നല്‍കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ സുദൃഢവും ശക്തവുമായ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം. ടി. രമേശ് പറഞ്ഞു. വീര സവര്‍ക്കര്‍ ദിനത്തില്‍, ഭാരതീയ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ലമെന്റ് മന്ദിരം നരേന്ദ്രമോദി ഭാരതത്തിന് സമര്‍പ്പിക്കുന്ന ദിവസം തന്നെ ജീര്ണാവസ്ഥയില് ആയ മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് വരുവാന്‍ ജനങ്ങള്‍ എടുത്ത തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു. ഭാരത പൈതൃകം ലോകത്തിന് മുഴുവന്‍ ഉയര്‍ത്തി കാണിക്കുന്ന പാര്‍ലമെന്റ് ഉദ്ഘാടന ദിവസം തൃശൂര്‍ മണ്ഡലത്തിന്റെ എംപി അത് ബഹിഷ്കരിച്ച് പുറത്തു നില്‍ക്കേണ്ട അവസ്ഥ ഉണ്ടായത് ജനങ്ങളോടുള്ള അവഹേളനമണെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിക ശ്രീനാരായണ ഹാളില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഇ. പി. ഹരീഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസി. അഡ്വ. കെ.കെ. അനീഷ്കുമാര്‍, ജന. സെക്രട്ടറി ജസ്റ്റിന് ജേക്കബ്ബ്, സെക്രട്ടറി ലോജനന്‍ അമ്പാട്ട്, വൈസ് പ്രസിഡന്റ് സുജയ് സേനന്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.പി. ത്സാന്‍സി, ചേര്‍പ്പ് മണ്ഡലം പ്രസി. സിജോ ഫ്രാന്‍സിസ്, എ.കെ. ചന്ദ്രശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: