ഇംഫാല്‍: മണിപ്പൂരില്‍ കലാപത്തിന് ശ്രമിച്ച 40 തീവ്രവാദികളെ സുരക്ഷാസേന വധിച്ചതായി മുഖ്യമന്ത്രി ബിരേന്‍ സിംഗ്.
സുരക്ഷാസേനയ്ക്കും പൊതുജനങ്ങള്‍ക്കും നേരെ ആക്രമണം നടത്താനൊരുങ്ങിയവരാണ് കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീടുകള്‍ അഗ്നിക്കിരയാക്കാന്‍ തോക്കുകളുമായി എത്തിയവരെ സുരക്ഷാസേന വെടിവച്ച് വീഴ്ത്തുകയായിരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ , സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. വെളുപ്പിന് കുംബി, സെക്മെയ്, സുഗ്നു, ഫയേംഗ്, സെറൗ മേഖലകളിലെ ഗ്രാമങ്ങളില്‍ കലാപകാരികള്‍ ആക്രമണം നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റു.
കുക്കി – മെയ്തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ക്കിടെ സംസ്ഥാനത്ത് ഇതുവരെ എഴുപതോളം ആളുകളാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: