ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയുമായി താരതമ്യം ചെയ്ത് ഇറക്കിയ ആര്‍ജെഡിയുടെ ട്വീറ്റിനെതിരെ വ്യാപകവിമര്‍ശനം. ഇതോടെ പാര്‍ട്ടിയുടെ നേതാക്കളായ ലാലുപ്രസാദ് യാദവും മകന് തേജസ്വി യാദവും ഒഴിഞ്ഞുമാറുകയാണ്.
പാര്‍ലമെന്റിനെ ശവപ്പെട്ടിയുമായി താരതമ്യം ചെയ്ത് ആര്‍ജെഡി ട്വീറ്റ് ചെയ്തതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി തേജസ്വി യാദവ്:
പാര്‍ലമെന്റിനെ ശവപ്പെട്ടിയുമായി താരതമ്യപ്പെടുത്തി ട്വീറ്റ് ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍കുമാര്‍ മോദി പറഞ്ഞു. “അവര്‍ ശവപ്പെട്ടിയുടെ ചിത്രം ഉപയോഗിച്ചു. ഇതില്‍പ്പരം അനാദരവ് എന്താണ്?”- സുശീല്‍കുമാര്‍ മോദി ചോദിക്കുന്നു.
“മറ്റെന്തെല്ലാം പറയാന്‍ സാധിക്കുമായിരുന്നു. എന്തിനാണ് ശവപ്പെട്ടിയുടെ മാതൃക മുന്നോട്ട് വെച്ചത്. ആര്‍ജെഡിയ്ക്ക് യാതൊരു നിലപാടുമില്ല.” – വിമര്‍ശനമുന്നയിച്ച് അസദുദ്ദീന്‍ ഒവൈസി പറയുന്നു.
എന്തായാലും വ്യാപകവിമര്‍ശനം ഉയരുന്നതോടെ ലാലുപ്രസാദ് യാദവും മകന് തേജസ്വി യാദവും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇതേക്കുറിച്ച് വിശദീകരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ട്വീറ്റിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് തേജസ്വി യാദവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: