തിരുവനന്തപുരം: രാജ്യ പുരോഗതിയും നന്മയുള്ള ഭാവിയും ഉറപ്പു വരുത്താൻ കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും, ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ പറഞ്ഞു.
കുഞ്ഞുങ്ങൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ആരോഗ്യസംരക്ഷണം ദുരുപയോഗത്തിൽ നിന്നും ചൂഷണത്തിൽ നിന്നുമുള്ള സംരക്ഷണം എന്നിവ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ തുടർച്ചയായുള്ള പ്രവർത്തനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.സൗരക്ഷിക 22-) മത് സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനവും വെബ്സൈറ്റ് പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നന്മ മനുഷ്യ സഹജമാണ്. കുട്ടികളിൽ നന്മ ഉണരാനും വളരാനുമുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ടത് മുതിർന്ന തലമുറയുടെ ഉത്തരവാദിത്തമാണെന്ന് മുഖ്യപഭാഷണം നടത്തിയ ബാഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ പറഞ്ഞു. ഈ മനോഭാവം ആളുകളിൽ വളരാൻ എല്ലാപേരും ഒരുമിച്ച് പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു മഹിളാ മന്ദിരം പ്രസിഡന്റ് രാധാലക്ഷ്മി പത്മരാജൻ, തണൽ ഡയറക്ടർ ആർ. ഗീതാലക്ഷ്മി എന്നിവരെ പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. സൗരക്ഷിക പുതിയ വെബ് സൈറ്റ് ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ പ്രകാശനം ചെയ്തു.
ഭിന്നശേഷി സൗഹൃദം എന്ന വിഷയത്തിൽ സംസ്ഥാന സമിതി അംഗം ബിന്ദു മുക്കോല പ്രമേയം അവതരിപ്പിച്ചു. സോജ ഗോപാലകൃഷ്ണൻ പിന്തുണച്ചു. സംസ്ഥാന സംഘടന കാര്യദർശി വി.ജെ. രാജ് മോഹനൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
സൗരക്ഷിക സംസ്ഥാന അധ്യക്ഷൻ അഡ്വ. ശശിശങ്കർ അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ വി.ഹരികുമാർ, സൗരക്ഷിക സംസ്ഥാന ജനറൽ സെക്രട്ടറി ജി. സന്തോഷ് കുമാർ, സംസ്ഥാന ഉപാധ്യക്ഷൻ മോഹൻദാസ് നന്മണ്ട, സ്വാഗതസംഘം ചെയർമാൻ ഡോ. സി. സുരേഷ് കുമാർ, സൗരക്ഷിക സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ശ്രീകാര്യം,സൗരക്ഷിക ജില്ലാ ജനറൽ സെക്രട്ടറി രജീഷ് രാജ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ (രക്ഷാധികാരി), അഡ്വ.എം. ശശിശങ്കർ(സംസ്ഥാന അധ്യക്ഷൻ), ഡോ.സുധാകുമാരി, മനീഷ് ശ്രീകാര്യം, മോഹൻദാസ് നന്മണ്ട (ഉപാധ്യക്ഷന്മാർ), ജി. സന്തോഷ് കുമാർ (സംസ്ഥാന ജനറൽ സെക്രട്ടറി), സേതു ഗോവിന്ദ്, എം. മനോജ്, എ.എൻ. അജയകുമാർ, പി.സി. ഗിരീഷ് കുമാർ (സെക്രട്ടറിമാർ), വി.ജെ. രാജ്മോഹനൻ (സംസ്ഥാന സംഘടന സെക്രട്ടറി), ശ്രീകുമാരൻ നായർ (ട്രഷറർ), അഡ്വ. ആനന്ദവല്ലി, സോജ ഗോപാലകൃഷ്ണൻ, ബിന്ദു മുക്കോല (അംഗങ്ങൾ) .
പ്രതികരിക്കാൻ ഇവിടെ എഴുതുക: