ചെന്നൈ: അരിക്കൊമ്പന് ദൗത്യം വൈകും.നിലവില്‍ കൂത്തനാച്ചി വന മേഖലയിലാണ് ആനയുള്ളതെന്ന് തമിഴ്നാട് വനം മന്ത്രി ഡോ മതിവേന്തന് പറഞ്ഞു.
ആനയുടെ സഞ്ചാരപഥം മുഴുവന്‍ സമയവും നിരീക്ഷിക്കുകയാണ്. ജനവാസ മേഖലയില്‍ ഇറങ്ങുമ്പോള്‍ ശബ്ദം കേട്ടും മറ്റുമാണ് ആന വിരളുന്നത്. അരിക്കൊമ്പന് ദൗത്യത്തിനായി അഞ്ച് പേര് അടങ്ങുന്ന സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പന് ജനവാസ മേഖലയില്‍ മടങ്ങിയെത്തിയാല്‍ മയക്കു വെടിവച്ചു പിടികൂടുമെന്ന് ഡോ മതിവേന്തന് പറഞ്ഞു. ഇതല്ലെങ്കില്‍ ഉള്‍വനത്തിലേക്ക് ആനയെ തുരത്തും. മുന്‍പ് മയക്കുവെടി കൊണ്ടിട്ടുളളതിനാല് അത് കൂടി കണക്കിലെടുത്തായിരിക്കും വീണ്ടും മയക്കുവെടി വെക്കുമ്പോള്‍ മരുന്നിന്റെ അളവ് നിര്‍ണയിക്കുക.
മുതല്‍ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ ദിവസം അലഞ്ഞുതിരിഞ്ഞ അരിക്കൊമ്പന് ക്ഷീണിതനായതിനാല്‍ ഉടന്‍ ആന ജനവാസ മേഖലയിലേക്ക് തിരികെ വരാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. ആന മേഘമലയിലേക്ക് പോയാല്‍ മയക്കുവെടി വെക്കേണ്ടതുണ്ടോയെന്ന കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: