Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചെങ്കോലിന് പറയാമുള്ളത്

1947 ഓഗസ്റ്റ് 14-ന് ഇന്ത്യയ്‌ക്ക് അധികാരം കൈമാറുന്നത് എങ്ങനെയെന്ന ചോദ്യമാണ് ചെങ്കോലേക്ക് എത്തിച്ചത്. മൗണ്ട്ബാറ്റന്റെ ഈ ചോദ്യം നെഹ്റു അവസാന ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയെ അറിയിച്ചു. അദ്ദേഹമാണ് ചോള രാജവംശം പാരമ്പര്യമായി അധികാരം കൈമാറുന്നതിന്റെ മുദ്രയായ ചെങ്കോലിനെക്കുറിച്ച് അറിയിച്ചത്. ഇതോടെ അധികാര കൈമാറ്റത്തിനായി ചെങ്കോല്‍ തന്നെ മതിയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 28, 2023, 06:29 am IST
in Varadyam

ജവഹര്‍ലാല്‍ നെഹ്‌റുവിന് കിട്ടിയ വെറും സ്വര്‍ണവടിയെന്ന പേരില്‍ മ്യൂസിയത്തില്‍ ഉപേക്ഷിച്ചിരുന്ന ചെങ്കോലിന് പറയാനുള്ളത് ഇന്ത്യന്‍ പാരമ്പര്യത്തിന്റേയും സ്വാതന്ത്യലബ്ധിയുടേയും കഥകള്‍. കോണ്‍ഗ്രസ്സിന്റെ അന്നത്തെ നേതാവും പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന് ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭു അധികാരം കൈമാറിയത് ഈ ചെങ്കോലിലൂടെയാണ്.  1947 ഓഗസ്റ്റ് 14-ന് ഇന്ത്യയ്‌ക്ക് അധികാരം കൈമാറുന്നത് എങ്ങനെയെന്ന  ചോദ്യമാണ് ചെങ്കോലേക്ക് എത്തിച്ചത്. മൗണ്ട്ബാറ്റന്റെ ഈ ചോദ്യം നെഹ്റു അവസാന ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയെ അറിയിച്ചു. അദ്ദേഹമാണ് ചോള രാജവംശം പാരമ്പര്യമായി അധികാരം കൈമാറുന്നതിന്റെ മുദ്രയായ ചെങ്കോലിനെക്കുറിച്ച് അറിയിച്ചത്. ഇതോടെ അധികാര കൈമാറ്റത്തിനായി ചെങ്കോല്‍ തന്നെ മതിയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.  

പ്രധാനമന്ത്രി നെഹ്‌റു അര്‍ധരാത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനു തൊട്ടുമുമ്പായിരുന്നു ഈ ചടങ്ങ്. രാജാജി തന്നെയാണ് തമിഴ്‌നാട്ടിലെ തിരുവാവാടുതുറൈ മഠത്തെ സമീപിക്കുകയും ദല്‍ഹിയില്‍ ചടങ്ങ് നടത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തത്. ചോളരാജാക്കന്മാരുടെ കാലത്ത് നിലനിന്നിരുന്ന പുരാതന ആചാരത്തിന്റെ മാതൃകയില്‍ പ്രധാനമന്ത്രിയുടെ കൈയില്‍ ‘സെങ്കോല്‍’ ഏല്‍പ്പിക്കുന്നതിന് മഠത്തിലെ  സംഘത്തിന് ദല്‍ഹിയില്‍ വരാന്‍ രാജാജി യാത്രാ സൗകര്യങ്ങളും ഒരുക്കി. സംന്യാസിമാര്‍ മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ പണ്ഡിറ്റ് നെഹ്‌റു ഭക്തിപൂര്‍വ്വം സെങ്കോല്‍ പിടിക്കുന്ന ഫോട്ടോകളും അന്ന് മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  

രാജാവിന് ശിവന്റെ അനുഗ്രഹം അഭ്യര്‍ത്ഥിക്കുന്ന 11 ശ്ലോകങ്ങളുടെ പാരായണത്തോടൊപ്പമുള്ള പവിത്രമായ തമിഴ് പാരമ്പര്യവും ഈ ചെങ്കോലിന് പറയാനുണ്ട്. സംന്യാസ കവി തിരുവള്ളുവര്‍ ചെങ്കോലിനെ പ്രശംസിക്കുന്ന 10 വാക്യങ്ങളും ചെങ്കോലില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും 1947 ആഗസ്റ്റ് 14ന് മുന്‍പും ശേഷവും ചെങ്കോല്‍ ചടങ്ങിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചെങ്കോല്‍ കൈമാറ്റച്ചടങ്ങ് പെട്ടന്ന് ക്രമീകരിക്കേണ്ടി വന്നതിനാല്‍ വാക്കാലുള്ള ഉത്തരവുകളല്ലാതെ അത് രേഖപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ചെങ്കോലും അതിന്റെ കൈമാറ്റ ചടങ്ങും ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്ഥാപനപരമായ ഓര്‍മ്മയില്‍ നിന്ന് അപ്രത്യക്ഷമായി. തമിഴ് മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം നെഹ്‌റു ചെങ്കോലുമായി നില്‍ക്കുന്ന ചിത്രങ്ങളും തുഗ്ലക് മാഗസിന്‍ അന്ന് പ്രസിദ്ധീകരിച്ചിരുന്നു.  

2021 മെയ് മാസത്തില്‍ തുഗ്ലക് ലേഖനം വീണ്ടും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പ്രമുഖ ക്ലാസിക്കല്‍ നര്‍ത്തകി ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ ഈ ലേഖനം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. ഇത്രയും ഗഹനവും പവിത്രവും ചരിത്രപരവുമായ ചെങ്കോല്‍ കൈമാറ്റ ചടങ്ങ് പൊതുവിജ്ഞാനത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.  2021 ലെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്‍ സര്‍ക്കാര്‍ ഇത് പരസ്യമാക്കണമെന്ന ആവശ്യമുയര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 1947 ഓഗസ്റ്റ് 14 ലെ ചടങ്ങിന്റെ മാധ്യമ റിപ്പോര്‍ട്ടുകളും ആധികാരികതയും പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നടത്തിയ പഠനത്തില്‍ ചെങ്കോലില്‍ 15,000 രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ പതിച്ചിട്ടുണ്ടെന്നും അക്കാലത്ത് മദ്രാസിലെ വുമ്മിടി ബങ്കാരു ചെട്ടി സണ്‍സ് ജുവല്ലറികളും വജ്ര വ്യാപാരികളും ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചതെന്നും കണ്ടെത്തി.  

നീതിയുടേയും ന്യായത്തിന്റെ കാഴ്ചക്കാരനും വീട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമുള്ള നന്ദിയെ ചെങ്കോലിനു മുകളില്‍ കൊത്തിവെച്ചിട്ടുണ്ട്. ചെങ്കോല്‍ സ്വീകരിക്കുന്നയാളിന് നീതിപൂര്‍വം ഭരിക്കാനുള്ള ബാധ്യത ഉണ്ട്. വലിയൊരു പാരമ്പര്യം പേറുന്ന ചെങ്കോലിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കുകയായിരുന്നു. അതിന് നമ്മുടെ പാര്‍ലമെന്റിനേക്കാള്‍ മികച്ച സ്ഥാനം വേറെയില്ലെന്ന വിലയിരുത്തലിലാണ് പുതിയ പാര്‍ലമെന്റില്‍ ചെങ്കോലിന് അര്‍ഹമായ സ്ഥാനം നല്‍കി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.  

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണവും സ്വാതന്ത്ര്യ ലബ്ധിയും ഒരിക്കലും വിസ്മരിക്കേണ്ട ഒന്നല്ല. അപ്പോള്‍ അന്ന് അധികാര കൈമാറ്റത്തിനായി ഉപയോഗപ്പെടുത്തിയ ചെങ്കോലിനും അര്‍ഹമായ പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതില്‍ ചോള രാജ വംശവും തമിഴ് പാരമ്പര്യവും ഭാഗമാകുന്നത് നമ്മുടെ വരുംതലമുറയിലേക്കുകൂടി പകര്‍ന്ന് നല്‍കേണ്ട ഒന്നാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍ ചെങ്കോലിനെ പാര്‍ലമെന്റില്‍ പ്രതിഷ്ഠിക്കാന്‍ കാരണം.

Tags: ചെങ്കോല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോലും സ്വാമിമാരും പാര്‍ലമെന്‍റില്‍ വന്നത് നാണക്കേടെന്ന് ബ്രിട്ടാസ്; 1947ന് ശേഷം ഇല്ലാതാക്കിയ ആത്മാവ് തിരിച്ചുകൊണ്ടുവരികയാണെന്ന് അണ്ണാമലൈ

World

കോളനിവത്കരണത്തിന് അന്ത്യം കുറിച്ചുള്ള ഭാരതത്തിന്റെ പ്രവര്‍ത്തനത്തില്‍ പിന്തുണ അറിയിച്ച് ചൈന

Samskriti

ഹിന്ദുത്വം കേവലം ഉത്തരേന്ത്യന്‍ സ്വത്വബോധം എന്ന കുപ്രചരണം തകര്‍ന്നു വീഴുന്നു

India

പാര്‍ലമെന്‍റിനെ ശവപ്പെട്ടിയോട് ഉപമിച്ചതില്‍ വിമര്‍ശനം വ്യാപകമായതോടെ ആര്‍ജെ‍ഡി സമ്മര്‍ദ്ദത്തില്‍; ഒഴിഞ്ഞുമാറി ലാലുവും മകന്‍ തേജസ്വി യാദവും

India

ചെങ്കോല്‍ എന്ന പ്രതീകത്തെ സര്‍വ്വരും ആശ്ലേഷിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍; ചെങ്കോല്‍ രാജവാഴ്ചയുടെ പ്രതീകമെന്ന ജയറാം രമേഷിന്റെ നിലപാട് തരൂര്‍ തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.