തിരുവനന്തപുരം: നിയമസഭാ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ പിഎമാര്‍ക്കും ഓവര്‍ടൈം അലവന്‍സ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കിയത്. നിയമസഭയുടെ ഏഴാം സമ്മേളനകാലത്ത് അധികസമയം ജോലി ചെയ്തവര്‍ക്കാണ് ഓവര്‍ടൈം അലവന്‍സ് നല്ക്കുന്നത്. 50 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്.
നിയമസഭാ സെക്രട്ടേറിയറ്റ്, എംഎല്‍എ ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ പിഎമാര്‍ക്കുമാണ് ഓവര്‍ടൈം അലവന്‍സ് നല്‍ക്കുക. ചെലവ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടാണ് പണം അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. നിയമപരമായി ജീവനക്കാര്‍ക്ക് അര്‍ഹതയുള്ള ഈ തുക ക്ഷേമപെന്‍ഷനുകളും ആശ്വാസ കിരണം ഉള്‍പ്പെടെയുള്ള ധനസഹായം മുടങ്ങികിടക്കുംമ്പോഴാണ് 50 ലക്ഷം രൂപയ്ക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: