കാത് മണ്ഡു: സി എ വി എ വനിതാ വോളിബോള്‍ ചലഞ്ച് കപ്പിന്റെ ഫൈനലില്‍ ഞായറാഴ്ച ഇന്ത്യ കസാഖിസ്ഥാനെ നേരിടും. കസാഖിസ്ഥാനും ഇന്ത്യയും ആദ്യമായാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.
സെമി ഫൈനലില്‍ ആതിഥേയരായ നേപ്പാളിനെ പരാജയപ്പെടുത്തിയാണ് കസാഖിസ്ഥാന്‍ കലാശക്കളിക്ക് യോഗ്യത നേടിയത്.കടുത്ത മത്സരമാണ് ഇരുടീമുകളും തമ്മില്‍ നടന്നത്.
28-30, 25-16, 25-15, 18-25, 7-15 എന്ന സ്കോറിനാണ് കസാഖിസ്ഥാന്റെ വിജയം.നേരത്തെ എവിസി ഏഷ്യന്‍ സെന്‍ട്രല്‍ സോണ്‍ ചാമ്പ്യന്‍ഷിപ്പ് എന്നറിയപ്പെട്ടിരുന്ന ടൂര്‍ണമെന്റിന്റെ അവസാന രണ്ട് പതിപ്പുകളിലെ ചാമ്പ്യന്മാരായിരുന്നു നേപ്പാള്‍.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് കസാക്കിസ്ഥാന്റെ മുന്‍നിര ടീമല്ലെന്ന് കോച്ച് ജര്ലഗാസോവ് തിമൂര്‍ പറഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു ക്ലബ് ടീമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: