അഹമ്മദാബാദ്: സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍ തകര്‍ത്താടിയപ്പോള്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 234 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ഗില്ലിന്റെ സെഞ്ചുറി മികവില്‍ ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു.
സീസണിലെ മൂന്നാം സെഞ്ചുറി കുറിച്ച ഗില്‍ 60 പന്തില്‍ നിന്ന് ഏഴ് ഫോറും 10 സിക്‌സും പറത്തി 129 റണ്‍സെടുത്തു. കഴിഞ്ഞ നാല് ഇന്നിങ്‌സുകളില്‍ നിന്ന് ഗില്ലിന്റെ മൂന്നാം സെഞ്ചുറിയാണിത്. ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ മറികടന്ന് ഈ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും ഗില്ലിനായി. ഐപിഎൽ സീസണിൽ ഏറ്റവുമധികം സെഞ്ചറി നേടുന്ന താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു ഗിൽ. കോലിയും ജോസ് ബട്‌ലറും നാല് സെഞ്ചറികൾ വീതം നേടിയിരുന്നു.
ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഗില്‍ നല്‍കിയ ക്യാച്ച് കൈവിട്ട ടിം ഡേവിഡിന്റെ പിഴവിന് മുംബൈക്ക് വലിയ വിലകൊടുക്കേണ്ടി വന്നു.ഓപ്പണിങ് വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയ്‌ക്കൊപ്പം 54 റണ്‍സിന്റെയും രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനൊപ്പം 138 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ ഗില്ലാണ് ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
പവര്‍പ്ലേ ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെന്ന നിലയിലായിരുന്നു. ഗുജറാത്ത്. ഏഴാം ഓവറില്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കി പീയൂഷ് ചൗളയാണ് കൂട്ടുകെട്ട് പൊളിച്ചത്.. കഴിഞ്ഞ മത്സരത്തില്‍ മുംബൈയുടെ വിജയശില്‍പിയായിരുന്ന ആകാശ് മധ്‌വാളിനെതിരെ ഒരോവറില്‍ മൂന്നു സിക്‌സ് ഉള്‍പ്പെടെ 21 റണ്‍സാണ് അടിച്ചുകൂട്ടിയത്. മധ്‌വാള്‍ തന്നെ ഗില്ലിനെ പുറത്താത്തിയതോടെ ഗുജറാത്തിന്റെ സ്‌കോറിങ് വേഗത കുറഞ്ഞു. സായ് സുദര്‍ശന്‍ 31 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 43 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഔട്ടായി മടങ്ങി.. അവസാന ഓവറില്‍ 19 റണ്‍സ് അടിച്ചതോടെയാണ് ഗുജറാത്ത് സ്‌കോര്‍ 230 കടന്നത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 28*), റാഷിദ് ഖാന്‍ (2 പന്തില്‍ 5*) എന്നിവര്‍ പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: