ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. നിലവിലെ ബഹിഷ്കരണ തീരുമാനത്തിലൂടെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും കൂടിയാണെന്ന് അദേഹം പറഞ്ഞു.
ഇത് 1947 ഓഗസ്റ്റ് 25ലെ ടൈം മാസികയുടെ ലക്കമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ എതിര്‍ക്കുന്ന എല്ലാവരും ഈ ലേഖനം വായിച്ച് ചെങ്കോല്‍ എന്നല്‍ എന്തെന്നും 1947 എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചും കുറച്ച് ധാരണ നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ നാടകത്തിലൂടെ പ്രതിപക്ഷം അവരുടെ നേതാവ് ജവഹര്‍ലാല്‍ നെഹ്റുവിനെ തന്നെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
മെയ് 28ന് പ്രധാനമന്ത്രി മോദി പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കും. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായി അടയാളപ്പെടുത്തിയ ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പൈതൃകമായി സ്ഥാപിക്കുകയും ചെയ്യും. 1947ലെ ലഭിച്ച ചെങ്കോല്‍ പ്രധാനമന്ത്രി ലോക്സഭയില്‍ സ്പീക്കറുടെ പോഡിയത്തിന് സമീപം സ്ഥാപിക്കും. ഇത് രാജ്യത്തിന് കാണാനായി പ്രദര്‍ശിപ്പിക്കുകയും പ്രത്യേക അവസരങ്ങളില്‍ പുറത്തെടുക്കുകയും ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: