ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ട് ഇന്ന് ഒമ്പത് വര്‍ഷം തികഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒമ്പത് വര്‍ഷം തികച്ചതിന്റെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ജനസമ്പര്‍ക്ക പരിപാടിക്ക് ഈ മാസം 30 ന് ബിജെപി തുടക്കം കുറിക്കും.
ഇതിന്റെ ഭാഗമായി അടുത്ത മാസം 30 വരെ പാര്‍ട്ടി രാജ്യത്തുടനീളം നിരവധി പരിപാടികളും റാലികളും സംഘടിപ്പിക്കും.ജില്ല, ബ്ലോക്ക്, ബൂത്ത് തലങ്ങളിലാകും പരിപാടികള്‍ സംഘടിപ്പിക്കുക. പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തും.
കേന്ദ്രമന്ത്രിമാരും ബിജെപി ഭാരവാഹികളും നേതാക്കളും പരിപാടികളില്‍ പങ്കെടുക്കും. ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നേട്ടങ്ങളും ജനങ്ങളിലെത്തിക്കുന്നതിന് മുന്‍ഗണന നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: