മുംബയ് : ജി-20 ദുരന്ത ലഘൂകരണ കര്‍മ്മസമിതി രണ്ടാം യോഗം മുംബൈയില്‍ പുരോഗമിക്കുന്നു. ജി20 അംഗരാജ്യങ്ങളില്‍ നിന്നുള്ള 120-ലധികം പ്രതിനിധികള്‍, ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍, പ്രധാനപ്പെട്ട ഇന്ത്യന്‍ പങ്കാളികള്‍ എന്നിവര്‍ ദുരന്തസാധ്യത കുറയ്ക്കുന്നതിന്റെ വിവിധ വശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു.
നേരത്തേ മുന്നറിയിപ്പ് നല്കി നേരത്തേ പ്രവര്‍ത്തിക്കുന്നതിനുളള ധനസഹായം, അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുളള ധനസഹായം, പഴയത് പോലെ മികച്ച രീതിയില്‍ നിര്‍മ്മിക്കുക, ദുരന്ത ലഘൂകരണത്തില്‍ സമൂഹത്തിന്റെ പങ്കും പരിസ്ഥിതി അനുസൃത സമീപനങ്ങളും എന്നി വിഷയങ്ങളിലാണ് ചര്‍ച്ച. സാങ്കേതിക വിഭാഗത്തിലാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്.
ദുരന്ത ലഘൂകരണ കര്‍മ്മസമിതിയുടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള മാര്‍ഗരേഖ സംബന്ധിച്ച് ജി 20 രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തു. ധനസഹായം, ദുരന്തലഘൂകരണത്തിനുളള സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നയരൂപീകരണത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന നിലപാടാണ് ഇന്ത്യ ഉയര്‍ത്തിയത്. ദുരന്ത പ്രതികരണത്തില്‍ നിന്നും ദുരന്തങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതികരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: