ന്യൂദല്‍ഹി : രാജ്യത്തെ ബ്രാഡ്ബാന്‍ഡ് കണക്ഷനുകളില്‍ വന്‍ വളര്‍ച്ച കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വളര്‍ച്ചയേയും ഇത് സ്വാധീനിച്ചിട്ടുണ്ട്. 2014 ല്‍ 6.1 ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ഉണ്ടായിരുന്നത്. 2023ലെത്തിയപ്പോള്‍ 83.22 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 79.98 കോടി കണക്ഷനുകള്‍ വയര്‍ലെസ്സും 3.23 കോടി കണക്ഷനുകള്‍ വയര്ലൈനുമാണ്.
ഗ്രാമീണ മേഖലകളിലെ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ 200 ശതമാനം വര്‍ധനവാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. 2015- 2021 കാലയളവില്‍ നഗരപ്രദേശങ്ങളില്‍ 158 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 2015-ല്‍ ആരംഭിച്ച ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന പരിപാടിയുടെ പ്രവര്‍ത്തനഫലമാണ് ഇതെന്നാണ് വിലയിരുത്തല്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വ്യാപനം രാജ്യത്തിന്റെ ഡിജിറ്റല്‍ പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിലേക്കും വഴിവെയ്ക്കും. സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വില, കണക്ടിവിറ്റി എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: