ന്യൂദല്‍ഹി : മൂന്നാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് നടക്കും.
ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവിലെ ബാബു ബനാരസി ദാസ് കായിക സമുച്ചയത്തിലാണ് വേദി . പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ വൈകിട്ട് ഏഴ് മണിക്ക് ഗെയിംസ് ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂറും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള നൂറുകണക്കിന് താരങ്ങള്‍ ഇതിനകം ലക്നൗവിലെത്തി.
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ മൂന്നാം പതിപ്പ് ഇന്ന് മുതല്‍ ജൂണ്‍ 3 വരെ നടക്കും. വാരാണസി, ഗോരഖ്പൂര്‍, ലക്നൗ, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുളളത്. 21 കായിക ഇനങ്ങളില്‍ 200 ലധികം സര്‍വകലാശാലകളില്‍ നിന്നുള്ള 4750 കായികതാരങ്ങള്‍ മത്സരിക്കും. ഉത്തര്‍പ്രദേശ് സംസ്ഥാന മൃഗമായ മാനിനെ (ബാരസിംഗ) പ്രതിനിധീകരിക്കുന്ന ജിതു എന്നാണ് ഗെയിംസിന്റെ ഭാഗ്യചിഹ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: