ബാസല്‍: ലോകം കണ്ട ഏറ്റവും മികച്ച ടെന്നീസ് താരമാണ് റോജര്‍ ഫെഡറര്‍. 20 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ ടെന്നീസ് ഇതിഹാസം. ആശയക്കുഴപ്പത്തിലാക്കിയ ആരാധകന്റേയും വിംബിള്‍ഡണില്‍ പ്രവേശനം തടഞ്ഞ സുരക്ഷാ ജീവനക്കാരിയുടേയും രസകരമായ സംഭവം സ്വിസ് താരം റോജര്‍ ഫെഡറര്‍ വെളിപ്പെടുത്തി.
തന്നെ മറ്റൊരു ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലായി തെറ്റിദ്ധരിച്ച കാര്യമാണ് റോജര്‍ ഫെഡറര്‍ പറഞ്ഞത്.
അടുത്തയിടെ ഒരു ആരാധകന് അടുത്തെത്തി ‘മിസ്റ്റര്‍ നദാല്‍’ ഒപ്പം നിന്നൊരു പടം എടുത്തോട്ടേ എന്നു ചോദിച്ചകാര്യമാണ് ഫഡറര്‍ രസകരമായി പറഞ്ഞത്. ഞാന്‍ നദാല്‍ അല്ല എന്നു പറഞ്ഞപ്പോള്‍ ചിത്രം പോലും എടുക്കാന്‍ നില്‍ക്കാതെ അയാള്‍ ഓടിപ്പോയതായും ഫെഡറര്‍ ട്വിറ്ററില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയപ്പോള് ആവേശഭരിതനായി പറഞ്ഞു. 22 തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യനായ റാഫേല്‍ നദാല്‍ 15 വര്‍ഷത്തോളം റോജര്‍ ഫെഡററുടെ പ്രധാന എതിരാളിയായിരുന്നുവിംബിംള്ഡണില് തന്നെ സുരക്ഷാ ജീവനക്കാരി തടഞ്ഞതാണ് മറ്റൊരു സംഭവമായി ഫെഡറര്‍ പറഞ്ഞത്. അംഗത്വമില്ലാത്തവര്‍ക്ക് വിംബിംള്‍ഡണ്‍ മൈതാനിയില്‍ പ്രവേശനമില്ല. വിംബിംള്‍ഡണ്‍ കിരീടം നേടുന്നവര്‍ സ്വമേധയാ അംഗമാകും. എട്ടുതവണ വിംബിംള്‍ഡണ്‍ കിരീടം ഉയര്‍ത്തിയ ഫെഡററെയാണ് സുരക്ഷാ ജീവനക്കാരി തടഞ്ഞത്.
‘കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിംബിള്‍ഡണില്‍ തനിക്ക് പ്രവേശനം അനുവദിക്കാത്ത ഒരു സംഭവം ഉണ്ടായി. പ്രവേശന കവാടത്തില്‍ എന്നെ സുരക്ഷാ ജീവനക്കാരി തടഞ്ഞു. അംഗത്വകാര്‍ഡ് കാണണമെന്നു പറഞ്ഞു. എനിക്ക് അംഗത്വ കാര്‍ഡില്ല, പക്ഷേ ഞാന്‍ അംഗമാണ്. ഒരു കളിക്കാരന് വിംബിള്‍ഡണ്‍ നേടിയാല്‍, അവന് ഉടന്‍ തന്നെ ഓള് ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ആന്‍ഡ് ക്രോക്കറ്റ് ക്ലബില്‍ അംഗമാകും, എന്നു പറഞ്ഞിട്ടും വിശ്വസിച്ചില്ല, ക്ഷമിക്കണം എന്നു പറഞ്ഞ ജീവനക്കാരിയെ ദയനീയമായി ഞാന്‍ നോക്കി. അംഗത്വകാര്‍ഡ് കൂടിയേ തീരു എന്ന് അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: