ചെന്നൈ: അവസാന ഐപിഎല്ലിലും ചെന്നൈ കിംഗ്സിനെ ഫൈനലിലേക്ക് നയിച്ച് ധോണി. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്പിച്ചാണ് ധോണിയുടെ ടീം ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് 172 റണ്‍സെടുത്ത ചെന്നൈ കിംഗ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ 157 റണ്‍സില്‍ ഒതുക്കി.
ഇത് ധോണിയുടെ അവസാനത്തെ ഐപിഎല്ലാണെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ കാണികള്‍ കൂടുതല്‍ ആവേശത്തോടെയാണ് ധോണിയെ വരവേല്‍ക്കുന്നത്. ഇത് 10ാം തവണയാണ് ചെന്നൈ കിംഗ്സിനെ ധോണി ഫൈനലില്‍ എത്തിക്കുന്നത്. നാല് തവണ കിരീടവുമണിഞ്ഞു.
പ്ലേ ഓഫില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്പിച്ച ശേഷമുള്ള ചെന്നൈ കിംഗ്സിന്റെ ആഹ്ളാദപ്രകടനം ഏറെ നീണ്ടുനിന്നു. ക്യാപ്റ്റന്‍ ധോണിയടക്കം ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ സ്റ്റേഡിയം ആര്‍ത്തിരമ്പുകയായിരുന്നു.
ഇക്കുറി ചെന്നൈ കിരീടമണിഞ്ഞാല്‍ 41കാരനായ ധോണിയ്ക്ക് അവസാനത്തെ ഐപിഎല്‍ അവിസ്മരണീയമാകും. എന്നാല്‍ ധോണി ഇതുവരെ ഐപിഎല്ലില്‍ നിന്നും വിരമിക്കുന്ന കാര്യം പുറത്തുപറഞ്ഞിട്ടേയില്ല. ഇക്കാര്യത്തില്‍ സസ്പെന്‍സ് തുടരുകയാണ്.
2022ലെ നിരാശാജനകമായ പ്രകടനത്തിന് ശേഷമാണ് ധോണി 2023ല്‍ ചെന്നൈയെ തിരിച്ചുകൊണ്ടുവന്നത്. 2022ല്‍ പട്ടികയില്‍ പോയിന്റ് നിലയില്‍ 9ാം സ്ഥാനത്തായിരുന്ന ചെന്നൈയ്ക്ക് പ്ലേ ഓഫില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: