Categories: Sports

ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്‍ ലോകകപ്പ്; വെളളിയടക്കം ഇന്ത്യന്‍ വനിതകള്‍ക്ക 2 മെഡലുകള്‍

ഗനെമത് സേകോണ്‍ വെളളി മെഡല്‍ നേടി. ലോക കപ്പില്‍ താരത്തിന്റെ രണ്ടാമത്തെ മെഡലാണ്.

Published by

അല്‍മാട്ടി: കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്പോര്‍ട്സ് ഫെഡറേഷന്റെ (ഐഎസ്എസ്എഫ്) ലോകകപ്പില്‍ ഇന്ത്യക്ക് രണ്ട് മെഡലുകള്‍.വനിതകളുടെ സ്‌കീറ്റില്‍ ഇന്ത്യ  ആദ്യമായാണ്  രണ്ട് സീനിയര്‍ വ്യക്തിഗത മെഡലുകള്‍ നേടിയത്.

ഗനെമത് സേകോണ്‍ വെളളി മെഡല്‍ നേടി. ലോക കപ്പില്‍ താരത്തിന്റെ  രണ്ടാമത്തെ മെഡലാണ്. ദര്‍ശന റാതോര്‍ വെങ്കലം നേട്ടത്തിനുടമയായി.

കസാഖിസ്ഥാന്‍ താരം അസെ ഒറിന്‍ബേയാണ് സ്വര്‍ണം നേടിയത്.

പുരുഷന്മാരുടെ ഇനത്തില്‍ മൂന്ന് ഇന്ത്യാക്കാര്‍ മത്സരിച്ചെങ്കിലും മെഡല്‍ നേടാനായില്ല. മൈരാജ് ഖാന്‍, ഗുര്‍ജോത് ഖംഗുര, അനന്ത്ജീത് സിംഗ്  എന്നിവരാണ് മത്സരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by