പത്തനംതിട്ട: അടൂരിൽ പോസ്‌റ്റ് ഓഫീസിലൂടെ പാഴ്‌സലില്‍ എത്തിയ ഹാഷിഷ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘമാണ് ഹാഷിഷ് പിടികൂടി. പാഴ്സൽ ഏറ്റുവാങ്ങാനെത്തിയ അടൂർ ചൂരക്കോട് അറവിളയില്‍ വീട്ടില്‍ അരുണ്‍ വിജയനെ (27) ആണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഹിമാചല്‍ പ്രദേശില്‍ നിന്നുമാണ് പാഴ്സൽ എത്തിയത്.
പാഴ്സലായി ഹാഷിഷ് വരുന്നുവെന്ന വിവരം ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ വന്ന കാറും കസ്റ്റഡിയിലെടുത്തു. അന്താരാഷ്‌ട്ര വിപണിയില്‍ മൂന്ന് ലക്ഷത്തോളം വില വരുന്ന ഹാഷിഷാണ് പാഴ്സലായി എത്തിയത്. ജാക്കറ്റിനുള്ളില്‍ പൊതിഞ്ഞ സ്‌പീക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാര്‍സല്‍.
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ലഹരിവസ്‌തു എത്തിച്ചുകൊടുക്കാറുണ്ടെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഹാഷിഷിന്റെ ഉറവിടത്തെപ്പറ്റിയും, ഇയാള്‍ക്കൊപ്പം കൂട്ടാളികള്‍ ഉണ്ടോ എന്നതിനെക്കുറിച്ചും കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: