Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആര്‍എസ്എസുകാര്‍ക്ക് ചൂടുവെള്ളത്തില്‍ കുളിക്കാമോ?

കടകംപള്ളി സുരേന്ദ്രന് അമ്പലത്തില്‍ പോകാം. ഇ.പി. ജയരാജന് അമ്പലത്തില്‍ പോകാം. കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ ഭാര്യയ്‌ക്ക് കാടാമ്പുഴയില്‍ പൂമൂടല്‍ ചടങ്ങ് നടത്താം. ഇങ്ങ് ശബരീശന്റെ നാട്ടില്‍ നിന്ന് ഒരു സഖാവ് ഭക്ത്യാദരപൂര്‍വം ഗുരുവായൂരില്‍ ചെന്ന് വണങ്ങിയത് ഇത്രയും വിവാദമാക്കേണ്ടതുണ്ടോ? ഇതേ എംഎല്‍എയുടെ നേതാവാണല്ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.

ഉത്തരന്‍ by ഉത്തരന്‍
May 24, 2023, 05:00 am IST
in Main Article
സിപിഎം നേതാവും കോന്നി എംഎല്‍എയുമായ കെ.യു. ജനീഷ്‌കുമാര്‍ കുടുംബ സമേതം ഗുരുവായൂര്‍ ക്ഷേത്രത്തില്‍

സിപിഎം നേതാവും കോന്നി എംഎല്‍എയുമായ കെ.യു. ജനീഷ്‌കുമാര്‍ കുടുംബ സമേതം ഗുരുവായൂര്‍ ക്ഷേത്രത്തില്‍

മാര്‍ക്‌സിസ്റ്റുകാരനായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത് അക്ഷരംപ്രതി നടപ്പാക്കണം. അല്ലെങ്കില്‍ മഹാകുഴപ്പമാണ്. ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതു തന്നെ കമ്മ്യൂണിസ്റ്റുകാരനെ പ്രസിഡന്റാക്കാനാണല്ലൊ.

കേരള പിറവിക്ക് മുന്നേ പിറന്നതാണ് ദേവസ്വം ബോര്‍ഡ്. പറഞ്ഞിട്ടെന്തുകാര്യം. വന്നുവന്ന് കേരളത്തിനും മുകളിലാണ് ദേവസ്വം ബോര്‍ഡ് പറക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പാടേ മറന്നു. ദേവസ്വം ബോര്‍ഡ് എന്നുപറഞ്ഞാല്‍ വരുമാനമുള്ള ക്ഷേത്രങ്ങള്‍ക്കു മാത്രം പറഞ്ഞതാണെന്നാണ് വയ്‌പ്. വരുമാനം നല്‍കുന്നതോ ഭക്തജനങ്ങളാണ്. എന്നാല്‍ ഭക്തജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നടത്താന്‍ വല്ല മാര്‍ഗവുമുണ്ടോ, അതൊട്ടില്ല താനും.

ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് മതപഠന സൗകര്യങ്ങള്‍ ഒരുക്കുക എന്നത്. അതെങ്ങാനും നടക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ശുണ്ഠിപിടിക്കും. ഉടനെ ചോദ്യം വരും ‘ഇയാള്‍ ആര്‍എസ്എസുകാരണോ’ എന്ന്.

ക്ഷേത്രങ്ങളില്‍ പൂജാരിമാരെ കിട്ടാനില്ല എന്ന പരാതിയാണ് എന്നും ഉയരാറ്. പൂജാരിമാരെ പരിശീലിപ്പിക്കാന്‍ പദ്ധതിയുണ്ടോ, അതൊട്ടില്ല താനും. പൂജാവിധികള്‍ പഠിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ട്. അതാകട്ടെ ആര്‍എസ്എസുകാരനായ മാധവ്ജി സ്ഥാപിച്ച തന്ത്രവിദ്യാപീഠം. അബ്രാഹ്മണരെ പൂജാരിമാരാക്കണമെന്ന മുദ്രാവാക്യം ഉയറാറുണ്ട്. യാദൃശ്ചികമായി ഒരു പൂജാരിയെ കിട്ടിയാലോ അവനെ തട്ടിക്കളിക്കുന്നതിലാണ് താല്പര്യം. അബ്രാഹ്മണരെ പൂജാരിയാക്കാനുള്ള പരിശീലനവും തന്ത്രവിദ്യാപീഠത്തില്‍ മാത്രം.

അമ്പലങ്ങള്‍ അന്ധവിശ്വാസങ്ങളുടെ ആവാസകേന്ദ്രം എന്നതാണ് കമ്യൂണിസ്റ്റ് സങ്കല്പം. ഒരമ്പലം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം കുറഞ്ഞു എന്ന് പഠിപ്പിക്കുന്ന പാര്‍ട്ടി. അമ്പലത്തില്‍ പോകാന്‍ പാടില്ല. വഴിപാട് നേരാന്‍ പാടില്ല. ഗണപതിഹോമം നടത്താന്‍ പാടില്ല. കുറിതൊട്ട് നടക്കാന്‍ പാടില്ല എന്നൊക്കെ പാര്‍ട്ടി പ്ലീനത്തില്‍ കേട്ടതാണ്. എന്നാല്‍ അമ്പലത്തിന്റെ നടത്തിപ്പിന് കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരന് ഒരു കുഴപ്പവുമില്ല. ലാഭമുള്ളതാണെങ്കില്‍ ആചാരങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കും. അല്ലെങ്കില്‍ ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണെന്ന് ന്യായം.

അതാണല്ലൊ ശബരിമലയില്‍ യുവതീപ്രവേശനത്തില്‍ കണ്ടത്. ഒരു മണ്ഡലകാലം മുഴുവന്‍ യുദ്ധസമാനമായ സാഹചര്യമുണ്ടാക്കി. മൂന്നാല് യുവതികളെ തേടിപ്പിടിച്ച് വേഷം കെട്ടിച്ച് ശബരിമലക്കയച്ചതല്ലെ. എന്നിട്ടെന്തായി! ആയിരക്കണക്കിന് സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളുടെ ചെറുത്തുനില്‍പ്പുണ്ടായി. പിണറായി വിജയന്റെ തിട്ടൂരത്തെ പമ്പയാറ്റില്‍ മുക്കിക്കൊന്നു. അതിരിക്കട്ടെ, പ്ലീനത്തീരുമാനം എന്തായാലും അമ്പലത്തില്‍ പോകാന്‍ വെമ്പല്‍കൊള്ളുന്ന സഖാക്കളുണ്ട്. എംഎല്‍എമാരടക്കം. അങ്ങിനെയൊരാളാണ് കോന്നി എംഎല്‍എ കെ.യു. ജനീഷ്‌കുമാര്‍. പുള്ളിക്കാരന്‍ ഭാര്യയേയും മകളെയും കൂട്ടി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. ആചാരമര്യാദകളെല്ലാം പാലിച്ചായിരുന്നു ക്ഷേത്രദര്‍ശനം. ചിത്രസഹിതം വാര്‍ത്ത വൈറലായി. പോരെ പൂരം.

ഒടുവില്‍ എംഎല്‍എയുടെ വിശദീകരണവും വന്നു. ‘ഒരുസുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഗുരുവായൂരില്‍ പോയത്. താനും പ്രമോദ് നാരായണന്‍ എംഎല്‍എയുമുണ്ടായിരുന്നു. ഗുരുവായൂരില്‍ ചെന്നപ്പോള്‍ ആചാരങ്ങള്‍ മാനിച്ചു. ഭാര്യതന്നെയാണ് ചിത്രമെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ചേര്‍ത്തത്. അതിപ്പോള്‍ ചിലര്‍ വിവാദമാക്കുകയാണ്.’ കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.

കടകംപള്ളി സുരേന്ദ്രന് അമ്പലത്തില്‍ പോകാം. ഇ.പി. ജയരാജന് അമ്പലത്തില്‍ പോകാം. കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ ഭാര്യയ്‌ക്ക് കാടാമ്പുഴയില്‍ പൂമൂടല്‍ ചടങ്ങ് നടത്താം. ഇങ്ങ് ശബരീശന്റെ നാട്ടില്‍ നിന്ന് ഒരു സഖാവ്  ഭക്ത്യാദരപൂര്‍വം ഗുരുവായൂരില്‍ ചെന്ന് വണങ്ങിയത് ഇത്രയും വിവാദമാക്കേണ്ടതുണ്ടോ? ഇതേ എംഎല്‍എയുടെ നേതാവാണല്ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.

ദേവസ്വം ബോര്‍ഡിന്റെ പുതിയ ഉത്തരവാണ് കെങ്കേമം. അതിങ്ങനെ ”ആര്‍എസ്എസ് ശാഖകളും മാസ് ഡ്രില്ലുകളും ക്ഷേത്രങ്ങളില്‍ പാടില്ല.” ഒരു ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിനകത്തും ആര്‍എസ്എസ് ശാഖകള്‍ നടക്കുന്നില്ല. മാസ് ഡ്രില്ലുകളുമില്ല. എന്നിട്ടും വിചിത്രമാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ആര്‍എസ്എസുകാര്‍ക്ക് ചൂടുവെള്ളത്തില്‍ കുളിക്കാന്‍ അനുവാദമുണ്ടോ എന്നാണ് അറിയേണ്ടത്.

Tags: ആര്‍എസ്എസ്ഗുരുവായൂര്‍എംഎല്എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

Kerala

മാത്യു കുഴല്‍നാടന്‍ കളളപ്പണം വെളുപ്പിച്ചെന്ന് സി പി എം; മറുപടി നാളെയെന്ന് എം എല്‍ എ

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.