കേരളത്തിന്റെ മഹാപ്രളയത്തിന്റെ കഥ പറയുന്ന 2018 അതിവേഗം 100 കോടി ക്ലബ്ബിലേക്ക് കയറുന്ന മലയാള സിനിമ എന്ന റെക്കോഡിലേക്ക് കുതിക്കുന്നു. വെറും 11 ദിവസത്തിനുള്ളിലാണ് ഈ സിനിമ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചത്.
പ്രളയത്തിന്റെ അതിവൈകാരിക മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ 2018, കണ്ണീരോടെയാണ് ഓരോ പ്രേക്ഷകരും ചിത്രം കണ്ടിറങ്ങിയത്. അധികം ഹൈപ്പോ പ്രൊമോഷനോ ഒന്നുമില്ലാതിരുന്ന ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ശ്രദ്ധ നേടിയത്.
ഈ വര്‍ഷത്തെ രണ്ടാമത്തെ നൂറ് കോടി ചിത്രമായി മാറിയിരിക്കുകയാണ് 2018. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ കയറിയ 2018, മോഹന്‍ലാല്‍ നായകനായ ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ റെക്കോര്‍ഡ് ആണ് മറികടക്കാന്‍ പോകുന്നത്.
ലൂസിഫര്‍, പുലിമുരുകന്, ഭീഷ്മ പര്‍വം, കുറുപ്പ്, മധുരരാജ, മാളികപ്പുറം തുടങ്ങി സിനിമകളാണ് 100 കോടി ക്ലബ്ബില്‍ ഇടംനേടിയ മലയാള സിനിമകള്‍. ചിത്രം 100 കോടി കേളക്ഷന്‍ നേടിയ സന്തോഷം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ കരുത്തുറ്റ കഥാപാത്രമാക്കി കാണിച്ചില്ല, സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ സിനിമയില്‍ അവഗണിച്ചു എന്നിങ്ങനെ സിപിഎം നേതാക്കളും സൈബര്‍ സഖാക്കളും തൊടുത്തുവിട്ട നെഗറ്റീവ് വിമര്‍ശനങ്ങളും ചിത്രത്തിന്റെ പ്രചാരം കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: