തിരുവനന്തപുരം: വരും നാളുകളില്‍ സഹകരണ പ്രസ്ഥാനങ്ങളിലൂടെയാണ് രാജ്യത്തിന്റെ വികസനം മുന്നോട്ടുപോവുകയെന്നും അതു മനസിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ സഹകരണമേഖലയ്ക്കുവേണ്ടി പ്രത്യേകമന്ത്രാലയം രൂപീകരിച്ചതെന്നും റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് മറാത്തെ. സഹകാര്‍ഭാരതി അനന്തപുരം ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ വളര്‍ന്നുവരുന്ന സാമ്പത്തിക സാഹചര്യത്തില്‍ സഹകരണപ്രസ്ഥാനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയില്‍ സാമ്പത്തിക കാര്യങ്ങള്‍ മാത്രമല്ല സേവന കാര്യങ്ങളും ഉത്പാദക സംരംഭങ്ങളും കൈകാര്യം ചെയ്യണമെന്ന് സതീഷ് മറാത്തെ പറഞ്ഞു. കൊവിഡ് കാലത്ത് തകരാതെ നിന്നത് ഭാരതത്തിന്റെ സാമ്പത്തികരംഗം മാത്രമാണ്. ഗ്രാമങ്ങളില്‍ സഹകരണമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തിലധികം പ്രാഥമിക കാര്‍ഷികവികസന സഹകരണസംഘങ്ങള്‍ അടുത്ത കാലത്തായി രൂപീകരിച്ചു. പിന്നീട് അവയെ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റികളായി ഉയര്‍ത്തി. സഹകരണമേഖലയ്ക്ക് ഇന്ത്യയുടെ വികസനത്തില്‍ പ്രത്യേക പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷം രാജ്യത്ത് മുമ്പൊന്നുമില്ലാത്ത വിധം നേട്ടം സാമ്പത്തിക രംഗത്തുണ്ടായി. ബ്രിട്ടനെക്കാളും ഉയര്‍ന്ന സമ്പദ്ഘടനയിലേക്ക് നമ്മള് മാറി. ഇന്ത്യയുടെ വികസനമാതൃക തദ്ദേശീയവും ദേശീയതയില്‍ ഊന്നിക്കൊണ്ടുള്ളതുമായിരിക്കണമെന്ന് ആമുഖ പ്രഭാഷണം നടത്തിയ എസ്ബിഐ ഡയറക്ടര്‍ ആദികേശവന് പറഞ്ഞു.
സഹകാര്‍ ഭാരതി സംസ്ഥാന അധ്യക്ഷന്‍ പി. സുധാകരന് അധ്യക്ഷത വഹിച്ചു. രഞ്ജിത് കാര്ത്തികേയന്, മഹാനഗര്‍ ജില്ല സംഘചാലക് പി. ഗിരീഷ്, സഹകാര്‍ ഭാരതി സംസ്ഥാന സംഘടന സെക്രട്ടറി കെ.ആര്. കണ്ണന്, സംസ്ഥാന സെക്രട്ടറി കെ. രാജശേഖരന്, ജില്ല സംഘടനാ സെക്രട്ടറി എം. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: