തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടക്കേസിൽ എസ് എഫ് ഐ നേതാവ് വിശാഖിനെ സംരക്ഷിച്ച് പോലീസ്. കേരള സര്‍വകലാശാലയിലെ രേഖകള്‍ പ്രകാരം 25 വയസുള്ള വിശാഖിന് 19 വയസെന്നാണ് പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
22 വയസ് കഴിഞ്ഞവര്‍ക്ക് കോളജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ മല്‍സരിക്കാനാവില്ലെന്നാണ് ചട്ടം. ഇത് മറികടക്കുന്നതിനാണ് മല്‍സരിക്കുകയേ ചെയ്യാത്ത വിശാഖിനെ യുയുസി പട്ടികയില്‍ തിരുകികയറ്റിയത്. പ്രായം തെറ്റായി രേഖപ്പെടുത്തി എസ്എഫ്‌ഐ നേതാവിനെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
വിവാദങ്ങൾക്ക് പിന്നാലെ യൂണിയൻ തെരഞ്ഞെടുപ്പിനുള്ള പുതിയ വോട്ടർ പട്ടിക തയാറാക്കാൻ സർവകലാശാല തീരുമാനിച്ചു. യൂണിയൻ കൗൺസിലർമാരുടെ പട്ടിക പരിശോധിക്കാൻ മൂന്നംഗ സമിതിയെ സർവകലാശാാല നിയമിച്ചു. യുയുസിമാരുടെ പേരുകൾ നൽകാൻ അതത് കോളേജ് പ്രിൻസിപ്പൽമാരോട് സമിതി ആവശ്യപ്പെടും. ഇതിന് ശേഷമാകും പുതിയ വോട്ടർപട്ടിക തയാറാക്കുക.
















