തിരുവനന്തപുരം : തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്മാന് ജെ.എസ്. രഞ്ജിത്തിന്റെ കണ്ണുകള്‍ മറ്റൊരാള്‍ക്ക് വെളിച്ചമേകും. തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് രഞ്ജിത്തിന് അപകടമുണ്ടായത്.
തീയിനുള്ളില്‍ അകപ്പെട്ട് പോയ രഞ്ജിത്തിനെ ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രഞ്ജിത്ത് മരിച്ചെങ്കിലും കണ്ണുകള്‍ ദാനം ചെയ്യാന്‍ ഇയാളുടെ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ആറ് വര്‍ഷത്തിലേറെയായി ഫയര്‍ഫോഴ്സ് ജീവനക്കാരനാണ് ആറ്റിങ്ങല്‍ സ്വദേശിയായ രഞ്ജിത്ത്. തിരുവനന്തപുരം ചെങ്കല്‍ ചൂളയിലെ ഫയര്‍ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: