തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ മണ്ണായ തേക്കിന് കാട് മൈതാനും ഉള്‍പ്പെടെയുള്ള വടക്കുന്നാഥ ക്ഷേത്രം വികസനത്തിന് 50 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
തേക്കിന്‍കാട് മൈതാനത്തിന്റെയും വടുക്കന്നാഥ ക്ഷേത്രം ഗോപുരങ്ങളുടെയും സ്ഥിതി അതിശോചനീയമായി തുടരുന്നതിനിടയിലാണ് പുതിയ പദ്ധതി എത്തുന്നത്. പൈതൃകസംരക്ഷണത്തിന് യുനെസ്കോ പുരസ്കാരം ലഭിച്ച നിര്‍മ്മിതകളാണ് പുതുക്കാന്‍ വഴിയൊരുങ്ങുന്നത്. 500 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് വടക്കുന്നാഥ ഗോപുരം. മരത്തിലും കല്ലിലും തീര്‍ത്ത കൊത്തുപണികള്‍ കൊണ്ട് സമൃദ്ധമാണ് വടക്കുന്നാഥ ക്ഷേത്രത്തിലെ ഗോപുരങ്ങള്‍.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ വടക്കുന്നാഥ ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രം അധികൃതരുമായി ചര്‍ച്ച നടത്തി. ഇവര്‍ 50 കോടിയുടെ വികസന പദ്ധതി രേഖയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പടിഞ്ഞാറേ ഗോപുരനവീകരണവും ഗോപുരത്തിന് മുന്നിലെ കല്ലുവിരിക്കലും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നടുവിലാല്‍ തൊട്ട് ശ്രീമൂലസ്ഥാനം വരെയുള്ള വഴിയും ഈ പദ്ധതിയുടെ ഭാഗമായി പുതുക്കിപ്പണിയും.
സൂപ്രണ്ടിങ്ങ് ആര്‍ക്കിയോളജിസ്റ്റ് കെ. രാമകൃഷ്ണറെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വടക്കുന്നാഥ ക്ഷേത്രത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: