തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ജോലിക്കിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപെട്ട ഡോ.വന്ദനാ ദാസിന്റെ കോട്ടയം കുറുപ്പന്തറയിലുള്ള വസതി സന്ദര്‍ശിച്ചു.
അന്തരിച്ച യുവഡോക്ടറുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ഇരു കേന്ദ്രമന്ത്രിമാരും ചിലവഴിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു.
വീടിനു സമീപം നിര്‍മ്മിച്ച ഡോ.വന്ദനാ ദാസിന്റെ അസ്ഥിത്തറയില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണ് കേന്ദ്രമന്ത്രിമാര്‍ മടങ്ങിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മെയ് 10ന് രാത്രിയില്‍ ജോലിയ്ക്കിടയില്‍ ആണ് ഹൗസര്‍ജനായ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: