Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനാധിപത്യത്തിന്റെ ശ്രീകോവിലിലുണ്ടാകുന്ന തടസങ്ങളും അസ്വസ്ഥതകളും ഒരിക്കലും രാഷ്‌ട്രീയ ആയുധമാക്കി മാറ്റരുതെന്ന് ഉപരാഷ്‌ട്രപതി

ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ തങ്ങളുടെ പെരുമാറ്റത്തെ ഔചിത്യം, അന്തസ്, മര്യാദ എന്നിവയുടെ ഉയര്‍ന്ന നിലവാരം ഉപയോഗിച്ച് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള നിയമസഭാ മന്ദിരമായ നിയമസഭയുടെ രജതജൂബിലി ആഘോഷങ്ങള്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2023, 04:48 pm IST
in Kerala

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ശ്രീകോവിലിലുണ്ടാകുന്ന തടസങ്ങളും അസ്വസ്ഥതകളും ഒരിക്കലും രാഷ്‌ട്രീയ ആയുധമാക്കി മാറ്റരുതെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. ഈ അസ്വാസ്ഥ്യം അടിയന്തിരമായി പരിഹരിക്കാന്‍ നിയമസഭാംഗങ്ങളോടും പ്രിസൈഡിങ് ഓഫീസര്‍മാരോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ തങ്ങളുടെ പെരുമാറ്റത്തെ ഔചിത്യം, അന്തസ്, മര്യാദ എന്നിവയുടെ ഉയര്‍ന്ന നിലവാരം ഉപയോഗിച്ച് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള നിയമസഭാ മന്ദിരമായ നിയമസഭയുടെ രജതജൂബിലി ആഘോഷങ്ങള്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സങ്കീര്‍ണമായ പല പ്രശ്‌നങ്ങളും തടസങ്ങളില്ലാതെ കൈകാര്യം ചെയ്ത ഭരണഘടനാ നിയമനിര്‍മാണസഭയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് ധന്‍ഖര്‍ നിയമസഭകളോട് ആവശ്യപ്പെട്ടു. ഫലപ്രദവും ഉല്‍പ്പാദനക്ഷമവുമായ നിയമനിര്‍മാണപ്രവര്‍ത്തനമാണ് ജനാധിപത്യമൂല്യങ്ങള്‍ പൂവണിയുന്നതിനും സംരക്ഷിക്കുന്നതിനും എക്‌സിക്യൂട്ടീവിന്റെ ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനുമുള്ള ഏറ്റവും സുരക്ഷിതമായ ഉറപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഭിന്നമായ വീക്ഷണത്തോടുള്ള അസഹിഷ്ണുതയുടെ ആശങ്കജനകമായ പ്രവണത’ ഇല്ലാതാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ജനാധിപത്യത്തില്‍ എല്ലാ പ്രശ്‌നങ്ങളും പക്ഷപാതപരമായ കാഴ്ചപ്പാടിലൂടെ വിലയിരുത്താന്‍ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞ ഉപരാഷ്‌ട്രപതി, പക്ഷപാതപരമായ നിലപാടുകള്‍ക്ക് അതീതമായി ഉയരാന്‍ ഏവരോടും അഭ്യര്‍ഥിച്ചു. ‘ഒരുകാലത്ത് പാര്‍ലമെന്റിലെയും നിയമസഭകളിലെയും പ്രമുഖര്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ മുഖമുദ്രയായ വിവേകവും നര്‍മവും പരിഹാസവും’ പൊതുവ്യവഹാരങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ആരാഞ്ഞു. ഇത് പുനരുജ്ജീവിപ്പിക്കണമെന്ന് അദ്ദേഹം നിയമസഭാംഗങ്ങളോട് അഭ്യര്‍ഥിച്ചു.

സഭയുടെ പരിധിക്കുള്ളില്‍ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ടെന്ന് ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഈ സ്വാതന്ത്ര്യം ഊര്‍ജസ്വലമായ ജനാധിപത്യ പാരമ്പര്യം നിലനിര്‍ത്താന്‍ ആരോഗ്യകരമായ സംവാദത്തിന് വിനിയോഗിക്കണമെന്നു പറഞ്ഞ അദ്ദേഹം വിനാശകരമായ ഉദ്ദേശ്യങ്ങള്‍ക്കല്ല  ഇതെന്നു മുന്നറിയിപ്പ് നല്‍കി. ‘സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പങ്കുവയ്‌ക്കാനുള്ള വേദികളല്ല പാര്‍ലമെന്റും നിയമസഭകളും’  അദ്ദേഹം പറഞ്ഞു.

ഏതൊരു ജനാധിപത്യത്തിലും പാര്‍ലമെന്ററി പരമാധികാരം അലംഘനീയമാണെന്ന് ഊന്നിപ്പറഞ്ഞ ഉപരാഷ്‌ട്രപതി, ‘നിയമാനുസൃത വേദികളായ പാര്‍ലമെന്റിലൂടെയും നിയമനിര്‍മാണ സഭകളിലൂടെയും പ്രതിഫലിക്കുന്ന ജനങ്ങളുടെ കല്‍പ്പനകളുടെ വ്യാപനത്തിലാണ് ജനാധിപത്യത്തിന്റെ സത്ത കുടികൊള്ളുന്നത്’ എന്ന് വ്യക്തമാക്കി.

നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലിയുടെ ഈ നാഴികക്കല്ലില്‍ കേരളത്തിലെ ജനങ്ങള്‍ക്കും അവരുടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും ആശംസകള്‍ നേര്‍ന്ന ഉപരാഷ്‌ട്രപതി, ഇതുപോലുള്ള കെട്ടിടങ്ങള്‍ പരമ്പരാഗതനിര്‍മിതി എന്നതിലുപരി പ്രത്യാശയുടെ പ്രതീകമാണെന്നു വ്യക്തമാക്കി. ‘കേരള നിയമസഭാ മന്ദിരം ജനഹിതത്തെയും ജനാധിപത്യത്തിന്റെ ചൈതന്യത്തെയും ഭരണഘടനയുടെ സത്തയെയും പ്രതിനിധാനം ചെയ്യുന്നു’  അദ്ദേഹം പറഞ്ഞു.

ദീര്‍ഘവീക്ഷണത്തിനും സാമൂഹ്യ നീതിയോടുള്ള പ്രതിബദ്ധതയ്‌ക്കും പേരുകേട്ടതാണ്  സംസ്ഥാനമെന്ന് പറഞ്ഞ ഉപരാഷ്‌ട്രപതി, മറ്റ് നിയമസഭകള്‍ ശ്രദ്ധിക്കേണ്ട നിരവധി പുരോഗമനപരമായ നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കിയതിന് കേരള നിയമസഭയെ പ്രശംസിച്ചു. ‘നിലവിലെ നിയമസഭാംഗങ്ങള്‍ എന്ന നിലയില്‍, തിളങ്ങുന്ന പാരമ്പര്യത്തിന്റെ അവകാശികള്‍ കൂടിയാണ് നിങ്ങള്‍. അത് തിളക്കമുള്ളതാക്കേണ്ടത് നിങ്ങളുടെ കടമയാണ്’  അദ്ദേഹം നിയമസഭാംഗങ്ങളോട് പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വ്യാപനമുള്ള സംസ്ഥാനമെന്നും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന നാടെന്നും അഭിനന്ദിച്ച ഉപരാഷ്‌ട്രപതി, സംസ്ഥാനത്തിന്റെ ഗുണമേന്മയുള്ള മനുഷ്യവിഭവശേഷിയും പുരോഗമനപരമായ തൊഴില്‍ സംസ്‌കാരവും ഭരണനിര്‍വഹണത്തില്‍ പുതിയ പാതകള്‍ രചിക്കാന്‍ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. പണമയക്കലിലൂടെ സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന് വലിയ സംഭാവന നല്‍കിയ പ്രവാസിമലയാളികളെയും അദ്ദേഹം അഭിനന്ദിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി കെ രാധാകൃഷ്ണന്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉപരാഷ്‌ട്രപതിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ശ്രീ ധന്‍ഖറിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്. പ്രകൃതി സൗന്ദര്യത്തിന്റെയും സമ്പന്നമായ സംസ്‌കാരത്തിന്റെയും നാടാണ്?കേരളമെന്നു വിശേഷിപ്പിച്ച ഉപരാഷ്‌ട്രപതി, ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു വ്യക്തമാക്കി. തന്റെ പ്രസംഗത്തിനിടെ, സംസ്ഥാനത്തുനിന്നുള്ള പ്രമുഖ വ്യക്തികളെ അദ്ദേഹം അഭിവാദ്യം ചെയ്യുകയും അവരുടെ സംഭാവനകളെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

2023 മെയ് 21ന് കേരളത്തിലെത്തിയ ഉപാരാഷ്‌ട്രപതി ഡോ. സുദേഷ് ധന്‍ഖറിനൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കുകയും എല്ലാവരുടെയും ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.

Tags: കേരള നിയമസഭഉപരാഷ്ട്രപതിജഗ്ദീപ് ധാംകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

Main Article

നിയമസഭയെ ചെകുത്താന്‍ കോട്ടയാക്കി

Editorial

പ്രതിപക്ഷത്തിന്റെ അധഃപതനം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം ബുധനാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കും, സെപ്റ്റംബര്‍ 11 മുതല്‍ 4 ദിവസം വീണ്ടും സഭ ചേരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.