ന്യൂദല്‍ഹി: ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെയും അതിന്റെ നിയമവ്യവസ്ഥയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ജസ്റ്റിസ് ഓണ്‍ ട്രയല്‍ എന്ന സംഘടന നല്കിയ മാനനഷ്ടക്കേസില്‍ ദല്‍ഹി ഹൈക്കോടതി ബിസിസിക്ക് സമന്‍സ് അയച്ചു.
ജസ്റ്റിസ് സച്ചിന് ദത്തയുടെ സിംഗിള്‍ ബെഞ്ചാണ് ബിബിസിക്കും മറ്റു കക്ഷികള്‍ക്കും സമന്‍സ് അയച്ചത്. രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ഈ വര്‍ഷം ജനുവരിയിലാണ് പുറത്തിറങ്ങിയത്. ബിബിസി ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് സംഘടനകള്‍ക്കെതിരെ സ്ഥിരമായ വിലക്ക് ആവശ്യപ്പെട്ട് ബിജെപി നേതാവ് ബിനയ് കുമാര്‍ സിംഗ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് ഈ മാസം ആദ്യം ദല്‍ഹി കോടതി ബിബിസി, വിക്കിമീഡിയ ഫൗണ്ടേഷന്, ഇന്റര്‍നെറ്റ് ആര്‍ക്കൈവ് എന്നിവര്‍ക്ക് സമന്‍സ് അയച്ചിരുന്നു.
നിരുപാധികം മാപ്പ് പറയണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഡോക്യുമെന്ററി വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്കിടയില്‍ ഭീകരതയുടെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു, കൂടാതെ രാജ്യത്തുടനീളം അക്രമത്തിന് കാരണമാക്കാനും പൊതു ക്രമം അപകടത്തിലാക്കാനും സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞു. അപകീര്‍ത്തിക്കേസ് കൈകാര്യം ചെയ്യാന്‍ കോടതിക്ക് അധികാരമില്ലെന്ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് മറുപടിയില്‍ പറഞ്ഞു. ഈ വിഷയം മെയ് 26ന് വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: